കാസർഗോഡ് ബീച്ചിൽ 18 വയസുകാരനെ കാണാതായി; തിരച്ചിൽ

By Senior Reporter, Malabar News
beach
Rep. Image

കാസർഗോഡ്: മഞ്ചേശ്വരം കുണ്ടുകുളുക്കെ ബീച്ചിൽ 18 വയസുകാരനെ കാണാതായി. മഞ്ചേശ്വരം ചൗക്കി സ്വദേശിയായ ഉമറൂൽ ഫാറൂഖിന്റെയും റസീനയുടെയും മകൻ മുഹമ്മദ് സൈനുൽ ആബിദിനെയാണ് ബുധനാഴ്‌ച വൈകീട്ടോടെ കാണാതായത്. കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു.

കടൽത്തീരത്ത് കളിച്ചു കൊണ്ടിരുന്ന സൈനുൽ ആബിദ് അപ്രതീക്ഷിതമായി വന്ന ശക്‌തമായ തിരമാലയിൽപ്പെട്ട് കടലിലേക്ക് ഒഴുകിപ്പോവുകയായിരുന്നു. നാട്ടുകരും മഞ്ചേശ്വരം പോലീസും തീരദേശ സുരക്ഷാ സേനാ അംഗങ്ങളും ചേർന്ന് ഉടൻ തന്നെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. യുവാവിനായി തിരച്ചിൽ തുടരുകയാണ്.

അവധി ആഘോഷിക്കാനായി കുട്ടികൾ ഉൾപ്പടെ നൂറുകണക്കിന് ആളുകൾ ദിനംപ്രതി എത്തുന്ന കുണ്ടുകുളുക്കെ ബീച്ചിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലായെന്ന് നാട്ടുകാർ പറയുന്നു. മുൻപും ഈ ഭാഗത്ത് സമാനമായ രീതിയിലുള്ള അപകടങ്ങൾ സംഭവിച്ചതായും പ്രദേശവാസികൾ ചൂണ്ടിക്കാട്ടി.

Most Read| താറാവിന്റെ വയറ്റിൽ നിന്ന് കിട്ടിയത് സ്വർണം; അമ്പരന്ന് നാട്ടുകാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE