കേപ് ടൗൺ: അപൂർവമായ ഹാന്റാ വൈറസ് ബാധ വ്യാപകമാകുന്നു. അറ്റ്ലാന്റിക് സമുദ്രത്തിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ക്രൂസ് കപ്പലിലാണ് രോഗബാധ കണ്ടെത്തിയത്. ഇതിനകം മൂന്നുമരണം റിപ്പോർട് ചെയ്‌തു. മുൻകരുതൽ നടപടി തുടരുകയാണ്.
മൂന്നുപേർക്ക് കൂടി രോഗബാധ സ്‌ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടനയും (ഡബ്ള്യൂഎച്ച്ഒ) ദക്ഷിണാഫ്രിക്കയുടെ ആരോഗ്യ വകുപ്പും അറിയിച്ചു. ഡച്ച് കമ്പനിയുടെ ഉടമസ്‌ഥതയിലുള്ള കപ്പൽ ഇപ്പോൾ ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരത്ത് കേപ് വെർഡെയ്‌ക്ക് സമീപം നങ്കൂരമിട്ടിരിക്കുകയാണ്.
ആരെയും കപ്പലിൽ നിന്ന് പുറത്തേക്ക് ഇറക്കിയിട്ടില്ല. രോഗബാധിതരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. പ്രാദേശിക പോലീസ് അടക്കമുള്ള അധികാരികൾ സ്‌ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. രോഗബാധയേറ്റവരിൽ രണ്ടുപേർ കപ്പൽ ജീവനക്കാരാണ്.
എന്താണ് ഹാന്റാ വൈറസ്?
ഹാന്റാ വൈറസ് സാധാരണയായി എലികൾ പോലുള്ള ചെറുമൃഗങ്ങളിൽ (റോഡന്റുകൾ) കാണപ്പെടുന്ന വൈറസാണ്. ഇത് മനുഷ്യരിലേക്ക് പടർന്നാൽ പ്രത്യേക ചികിൽസയില്ലെങ്കിലും തുടക്കത്തിൽ കണ്ടെത്തിയാൽ രോഗലക്ഷണങ്ങൾ അനുസരിച്ച് ചികിൽസ നൽകി രക്ഷപ്പെടുത്താൻ കഴിയും.
വൈറസ് പകരുന്നത്/ ലക്ഷണങ്ങൾ
മനുഷ്യരിലേക്ക് പകരുമ്പോൾ ഗുരുതരമായ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. രോഗബാധിത എലികളുടെ മൂത്രം, വിസർജ്യം, തുപ്പൽ എന്നിവ വഴിയാണ് വൈറസ് പകരുന്നത്. പ്രധാനമായും ശ്വാസകോശത്തെ ബാധിച്ച് ഗുരുതരമായ ശ്വാസതടസം ഉണ്ടാക്കും. ചലപ്പോൾ വൃക്കകളെയും ബാധിച്ചു രക്‌തസ്രാവവും വൃക്ക പ്രശ്‌നങ്ങളും ഉണ്ടാകാം.
ആദ്യഘത്തിൽ പനി, തലവേദന, ശരീരവേദന, ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ കാണപ്പെടും. രോഗം ഗുരുതരമായാൽ ശ്വാസംമുട്ടൽ, നെഞ്ചുവേദന, വൃക്ക പ്രവർത്തനത്തിലെ തകരാറുകൾ എന്നിവയും ഉണ്ടാകും.
Most Read| വെടിനിർത്തൽ നീട്ടലല്ല; ഒരുമാസത്തിനകം യുദ്ധം തീർക്കുകയാണ് ലക്ഷ്യം; ഇറാൻ

































