മോദിയുടെ അഭ്യർഥനകൾ പരാജയത്തിന്റെ തെളിവുകൾ; വിമർശിച്ച് രാഹുൽ ഗാന്ധി

യുഎസും ഇറാനും തമ്മിലുള്ള യുദ്ധത്തിന്റെ ഭാഗമായുള്ള ആഘാതം കുറയ്‌ക്കുന്നതിനായി വർക്ക് ഫ്രം ഹോം രീതിയിലേക്ക് മാറണമെന്നും സ്വർണം വാങ്ങുന്നതും വിദേശ യാത്രകൾ നടത്തുന്നതും ഒഴിവാക്കണമെന്നും ഇന്ത്യയിലെ പൊതുജനങ്ങളോട് പ്രധാനമന്ത്രി ഇന്നലെ അഭ്യർഥിച്ചിരുന്നു.

By Senior Reporter, Malabar News
Rahul Gandhi
Image credit | FB@Rahul Gandhi | Cropped By MN

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഹ്വാനത്തിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. മോദിയുടെ അഭ്യർഥനകൾ വെറും ഉപദേശങ്ങൾ അല്ലെന്നും പരാജയത്തിന്റെ തെളിവുകൾ ആണെന്നും രാഹുൽ വിമർശിച്ചു. എക്‌സിലൂടെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.

യുഎസും ഇറാനും തമ്മിലുള്ള യുദ്ധത്തിന്റെ ഭാഗമായുള്ള ആഘാതം കുറയ്‌ക്കുന്നതിനായി വർക്ക് ഫ്രം ഹോം രീതിയിലേക്ക് മാറണമെന്നും സ്വർണം വാങ്ങുന്നതും വിദേശ യാത്രകൾ നടത്തുന്നതും ഒഴിവാക്കണമെന്നും ഇന്ത്യയിലെ പൊതുജനങ്ങളോട് പ്രധാനമന്ത്രി ഇന്നലെ അഭ്യർഥിച്ചിരുന്നു.

”സ്വർണം വാങ്ങരുത്, വിദേശത്ത് പോകരുത്, പെട്രോൾ ഉപയോഗം കുറയ്‌ക്കണം, മെട്രോ ഉപയോഗിക്കണം, വീട്ടിലിരുന്ന് ജോലി ചെയ്യണം എന്നാണ് പ്രധാനമന്ത്രി പറയുന്നത്. 12 വർഷത്തിനുള്ളിൽ അദ്ദേഹം രാജ്യത്തെ എത്തിച്ചിരിക്കുന്നത് ഇത്തരമൊരു അവസ്‌ഥയിലാണ്‌.

എന്ത് വാങ്ങണം, എന്ത് വാങ്ങരുത്, എവിടെ പോകണം, എവിടെ പോകരുത് എന്ന് ജനങ്ങളോട് പറയേണ്ടി വരുന്നു. ഓരോ തവണയും ഉത്തരവാദിത്തങ്ങളിൽ നിന്ന് സ്വയം രക്ഷപ്പെടാൻ ജനങ്ങളുടെ മേൽ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നു”- രാഹുൽ ഗാന്ധി സാമൂഹിക മാദ്ധ്യമത്തിൽ കുറിച്ചു.

കോൺഗ്രസ് നേതാവ് കെസി. വേണുഗോപാലും പ്രധാനമന്ത്രിയെ വിമർശിച്ചു. യുദ്ധം തുടങ്ങി ആഴ്‌ചകൾ പിന്നിട്ടിട്ടും ഇന്ത്യയുടെ ഊർജ സുരക്ഷ ഉറപ്പാക്കുന്നതിൽ മോദിക്ക് ഒരു ധാരണയുമില്ലെന്ന് വേണുഗോപാൽ കുറ്റപ്പെടുത്തി.

Most Read| താറാവിന്റെ വയറ്റിൽ നിന്ന് കിട്ടിയത് സ്വർണം; അമ്പരന്ന് നാട്ടുകാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE