ന്യൂഡെൽഹി: രാജ്യത്തെ ജനങ്ങൾക്ക് ഇരുട്ടടിയായി വീണ്ടും ഇന്ധനവില വർധനവ്. പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയുമാണ് കൂട്ടിയത്. അന്താരാഷ്ട്ര വിപണിയിലെ വില വ്യതിയാനം കണക്കിലെടുത്താണ് എണ്ണക്കമ്പനികളുടെ പുതിയ നടപടി.
പരിഷ്കരിച്ച വില ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് രാജ്യത്ത് ഇന്ധനവില വർധിപ്പിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഇന്ധനവില മൂന്നുരൂപ വർധിപ്പിച്ചിരുന്നു.
വിലവർധനവ് പ്രാദേശിക നികുതികൾ കൂടി ചേരുന്നതോടെ വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത നിരക്കുകളിലാകും ഈടാക്കുക. പുതിയ വർധനവോടെ ന്യൂഡെൽഹിയിൽ പെട്രോൾ വില ലിറ്ററിന് 97.77 രൂപയായും ഡീസൽ വില 90.67 രൂപയായും ഉയർന്നു.
കൊച്ചിയിൽ പെട്രോളിന് 109.73 രൂപയും ഡീസലിന് 98.63 രൂപയുമാണ് പുതിയ നിരക്ക്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെ തുടർന്ന് ആഗോളതലത്തിൽ ഊർജ പ്രതിസന്ധി രൂക്ഷമാവുകയും പ്രധാന സമുദ്ര വ്യാപാരപാതയായ ഹോർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തേണ്ടി വരികയും ചെയ്ത പശ്ചാത്തലത്തിലാണ് വില വർധനവ്.
Most Read| സുപ്രധാന നയമാറ്റം; ബംഗാളിൽ ഒബിസി സംവരണം റദ്ദാക്കി



































