വാഷിങ്ടൺ: ഇറാന് വീണ്ടും മുന്നറിയിപ്പുമായി യു എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാനുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണ്. കരാറിൽ ഒപ്പുവെക്കാൻ അവർ വിസമ്മതിച്ചാൽ കടുത്ത രീതിയിൽ യുഎസ് പ്രതികരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഗ്രോട്ടൺ, കണെക്ടിക്കെട്ട് എന്നിവിടങ്ങളിലേക്കുള്ള യാത്രാമധ്യേ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനുമായി ഞങ്ങൾ അവസാന ഘട്ട ചർച്ചയിലാണ്. എന്ത് സംഭവിക്കുമെന്ന് നോക്കാം. ഒന്നുകിൽ അവർക്ക് ഒരു കരാർ ലഭിക്കും. അല്ലെങ്കിൽ ഞങ്ങൾ കുറച്ച് മോശം കാര്യങ്ങൾ ചെയ്യും. പക്ഷെ അത് സംഭവിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു.
ടെഹ്റാനുമായുള്ള കാര്യങ്ങളിൽ നയതന്ത്രത്തിന്റെ യും പരസ്പര ബഹുമാനത്തിന്റെ യും പ്രാധാന്യമെന്തെന്ന് ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്കിയാൻ പറഞ്ഞതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
സ്വന്തം കടമകൾ നിറവേറ്റുകയും യുദ്ധം ഒഴിവാക്കാൻ എല്ലാ വഴികളും ഇറാൻ തേടുകയും ചെയ്തിരുന്നു. ഞങ്ങളുടെ ഭാഗത്തുനിന്നുള്ള എല്ലാ വാതിലുകളും ഇപ്പോഴും തുറന്നു കിടക്കുകയാണ്. ഭീഷണിപ്പെടുത്തി ഇറാനെ കീഴടക്കാമെന്നത് വെറും മിഥ്യാധാരണയാണ്. യുദ്ധത്തേക്കാൾ നല്ലത് വിവേകപൂർണവും സുരക്ഷിതവും പരസ്പരെ ബഹുമാനത്തോടെയുമുള്ള നയതന്ത്രമാണെന്നും ഇറാൻ പ്രസിഡണ്ട് പറഞ്ഞു.
Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ




































