കെപിസിസി അധ്യക്ഷ സ്‌ഥാനം; മൂന്ന് പേരുകൾ പരിഗണനയിൽ

കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹനാൻ, ജോസഫ് വാഴയ്‌ക്കൻ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്.

By Senior Reporter, Malabar News
Kodikkunnil Suresh _ Malabar News
കൊടിക്കുന്നിൽ സുരേഷ്

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്‌ഥാനത്തേക്ക്‌ മൂന്ന് പേരുകൾ പരിഗണനയിൽ. കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹനാൻ, ജോസഫ് വാഴയ്‌ക്കൻ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. പുനഃസംഘടനയുമായി ബന്ധപ്പെട്ട് എഐസിസി നേതൃത്വവുമായി ചർച്ച നടത്താൻ മുഖ്യമന്ത്രി വിഡി. സതീശൻ ഇന്ന് ഡെൽഹിയിലേക്ക് പോകും.

എംഎൽഎമാരായി തിരഞ്ഞെടുക്കപ്പെട്ട ഏഴ് ഡിസിസി അധ്യക്ഷൻമാരും മാറും. അധ്യക്ഷ സ്‌ഥാനത്തേക്ക്‌ മാത്യു കുഴൽനാടന്റെ പേരും ഉയർന്നു കേൾക്കുന്നുണ്ട്. കെസി. വേണുഗോപാൽ പക്ഷമാണ് മാത്യു കുഴൽനാടനായി വാദിക്കുന്നത്.

അതിനിടെ, കൊടിക്കുന്നിൽ സുരേഷ് മല്ലികാർജുൻ ഖർഗെയെ നേരിൽ കണ്ടിരുന്നു. അധ്യക്ഷ സ്‌ഥാനത്ത്‌ നിന്ന് പലതവണ തഴയപ്പെട്ടയാളാണ് താനെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, എംപിമാരെയും എംഎൽഎമാരെയും ഈ സ്‌ഥാനത്തേക്കായി പരിഗണിക്കരുതെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഹൈക്കമാൻഡിന് മുന്നിൽവെച്ച നിർദ്ദേശം.

Most Read| രാജ്യസഭ; 24 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ 18ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE