ന്യൂഡെൽഹി: യുക്രൈൻ യുദ്ധത്തിനിടെ റഷ്യൻ സൈന്യത്തിൽ ചേർന്ന് കൊല്ലപ്പെട്ടത് 49 ഇന്ത്യക്കാർ. റഷ്യൻ സായുധ സേനയിൽ ചേർന്ന 217 പേരിൽ 139 പേരെ നയതന്ത്ര ഇടപെടലിലൂടെ വിട്ടയച്ചെന്നും 49 പേരാണ് കൊല്ലപ്പെട്ടതെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
ആറുപേരെ കാണാതായെന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ട്. 23 പേരുടെ വിവരമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം, കൊല്ലപ്പെട്ടവരുടെ മൃതദേഹം തിരികെ നൽകുന്നത് വികൃതമാക്കിയ നിലയിലാണെന്ന് ഇവരുടെ കുടുംബങ്ങളും സുപ്രീം കോടതിയെ അറിയിച്ചു. പ്രിയപ്പെട്ടവർ വഞ്ചനക്ക് ഇരയായതാണെന്നും കുടുംബങ്ങൾ വാദിച്ചു.
മൃതദേഹം തിരികെ നൽകുന്നതിലെ കാലതാമസം, നഷ്ടപരിഹാരം, വിവരങ്ങൾ അറിയിക്കുന്നതിൽ അലംഭാവം തുടങ്ങിയ പ്രശ്നങ്ങളും ഇവർ ഉന്നയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് റഷ്യൻ ഭരണകൂടം നഷ്ടപരിഹാരം വാഗ്ദാനം ചെയ്യുന്നുണ്ട്. എങ്കിലും ആവശ്യമായ രേഖകളും മറ്റും ലഭിക്കുന്നില്ല. ഇവരെ റിക്രൂട്ട് ചെയ്ത ഏജൻസികളുടെ നമ്പറുകൾ കൈമാറിയെങ്കിലും നടപടിയുണ്ടായിട്ടില്ല. ഇക്കാര്യത്തിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ കൂടുതൽ ഇടപെടലും ഹർജിക്കാർ ആവശ്യപ്പെട്ടു.
Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ






































