മോഡലിലിങ്ങിന്റെ മറവിൽ പെൺവാണിഭം; മുഖ്യപ്രതി ഇരകളെ പീഡിപ്പിച്ചതായി മൊഴി

By Senior Reporter, Malabar News
sex-racket
Rep. Image

കൊച്ചി: മോഡലിങ് കെണി ഒരുക്കി മലയാളി യുവതികളെ വിദേശ പെൺവാണിഭ റാക്കറ്റിന് വിൽപ്പന നടത്തിയ കേസിലെ മുഖ്യപ്രതി ആലപ്പുഴ ചാരുംമൂട് സ്വദേശി എസ്. ശ്രീകുമാറും (ബിലാൽ-42) ഇരകളെ പീഡിപ്പിച്ചതായി മൊഴി. കേസിൽ പ്രതിയായ യുവതിയെയും പ്രതി പീഡിപ്പിച്ചതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു.

പരാതികക്രിയുടെ രഹസ്യമൊഴിയുടെ അടിസ്‌ഥാനത്തിൽ പ്രതിയുടെ ലൈംഗികശേഷി പരിശോധന അന്വേഷണ സംഘം നടത്തി. കേസിലെ പ്രതിയായ യുവതികളിൽ ഒരാൾ അന്വേഷണത്തോട് സഹകരിച്ചു റാക്കറ്റിന്റെ വിവരങ്ങൾ കൈമാറിയിട്ടുണ്ട്.

ഒന്നാംപ്രതി സ്‌റ്റോയ്‌സിയും (സിന്ധു-56) കേസിലെ പങ്കാളിത്തം സമ്മതിച്ചിട്ടുണ്ട്. വേണ്ടിവന്നാൽ സിന്ധുവിന്റെ രഹസ്യമൊഴി മജിസ്ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തും. പ്രതിപട്ടികയിലുള്ള രണ്ടാംപ്രതി ഷംല, അഞ്ചാം പ്രതി റഹ്‌മത്ത് എന്നിവർ ദുബായിലാണ്. അറസ്‌റ്റിലാകും എന്ന് ഉറപ്പായതോടെ ഇവരിൽ ഒരാൾ അമിതമായി ഉറക്കഗുളിക കഴിച്ചതായി വിവരമുണ്ട്.

ദുബായിലെ ആശുപത്രിയിൽ ചികിൽസ തേടിയ സുരക്ഷിതമാണെന്നാണ് വിവരം. കേസിലെ പ്രതിപ്പട്ടികയിലുള്ള ഒരാൾ മാപ്പുസാക്ഷിയാകാനും സാധ്യതയുണ്ട്. മലയാളി യുവതികളെ മാത്രമല്ല ഈ റാക്കറ്റ് ദുബായിലേക്ക് കടത്തിക്കൊണ്ടുവന്ന് പെൺവാണിഭ റാക്കറ്റിന് വിൽക്കുന്നത്. ഇന്ത്യയിലെ മറ്റു സംസ്‌ഥാനങ്ങളിലെയും അയാൾ രാജ്യങ്ങളിലെയും പെൺകുട്ടികളെയും യുവതികളെയും ഇവർ കടത്തിയിട്ടുണ്ട്.

Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE