രാജ്യത്ത് വീണ്ടും ഇന്ധനവില വർധിപ്പിച്ചു; രണ്ടാഴ്‌ചയ്‌ക്കിടെ ഇത് നാലാം തവണ

പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് ഇന്ന് വർധിപ്പിച്ചത്.

By Senior Reporter, Malabar News
Petrol and Diesel Price Hike in India
Representational Image

ന്യൂഡെൽഹി: രാജ്യത്ത് വീണ്ടും ഇന്ധനവില വർധിപ്പിച്ചു. പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് ഇന്ന് വർധിപ്പിച്ചത്. രണ്ടാഴ്‌ചയ്‌ക്കിടെ ഇത് നാലാം തവണയാണ് കേന്ദ്ര സർക്കാർ ഇന്ധനവില വർധിപ്പിക്കുന്നത്.

ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 115.32 രൂപയും ഡീസലിന് 104.41 രൂപയുമായി ഉയർന്നു. പശ്‌ചിമേഷ്യയിലെ സംഘർഷങ്ങൾ അനന്തമായി നീളുന്ന സാഹചര്യത്തിൽ ആഗോളതലത്തിൽ ഇന്ധനവില ഉയരുന്നതാണ് രാജ്യത്തെ വില വർധനവിന് കാരണമായി കേന്ദ്ര സർക്കാർ പറയുന്നത്.

ഇന്ധനവില ഇനിയും 20 രൂപയോളം വർധിപ്പിക്കണമെന്ന കടുത്ത സമ്മർദ്ദം ഇന്ത്യൻ ഓയിൽ കോർപറേഷൻ അടക്കമുള്ള പൊതുമേഖലാ കമ്പനികൾ കേന്ദ്ര സർക്കാരിന് മേൽ ചെലുത്തുന്നുണ്ട്. ഇത് വരും ദിവസന്തങ്ങളിൽ വീണ്ടും ഘട്ടംഘട്ടമായി ഇന്ധനവില വർധിച്ചേക്കും എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ചരക്കുകടത്തിന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഡീസൽ ആയതിനാൽ, ഈ വിലവർധനവിന് ചരക്കുകൂലി കൂട്ടാൻ ഇടയാക്കിയേക്കും. ഇത് പച്ചക്കറി ഉൾപ്പടെയുള്ള അവശ്യ വസ്‌തുക്കളുടെ കടുത്ത വിലക്കയറ്റത്തിലേക്ക് കൊണ്ടെത്തിക്കുമെന്ന ആശങ്കയിലാണ് ജനങ്ങൾ. പ്രതിസന്ധി കണക്കിലെടുത്ത് വിദേശയാത്രകൾ ഒഴിവാക്കാനും, വർക്ക് ഫ്രം ഹോം നടപ്പിക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചിരുന്നു.

Most Read| എബോള; യാത്രകൾ ഒഴിവാക്കണം, ഇന്ത്യക്കാർക്ക് കർശന നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE