കൽപ്പറ്റ: വയനാട് മേപ്പാടി ചൂരൽമല റോഡിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരായ ദമ്പതികളെ കാട്ടാന ആക്രമിക്കുകയായിരുന്നു. പത്തുമല കശ്മീരിൽ ഷാജിയുടെ ഭാര്യ ജെസ്സി (46) ആണ് മരിച്ചത്.
ഷാജിയെ പരിക്കുകളോടെ മേപ്പാടി വിംസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ആറുമണിയോടെ ഇരുവരും ജോലിക്ക് പോകുന്നതിനിടെ കള്ളാടി ചൂണ്ടിയിൽ വെച്ച് കാട്ടാനയുടെ ആക്രമണം ഉണ്ടാവുകയായിരുന്നു. റോഡ് മുറിച്ചു കടക്കുകയായിരുന്ന കാട്ടാനയുടെ മുന്നിൽ സ്കൂട്ടറിൽ എത്തിയ ദമ്പതികൾ പെടുകയായിരുന്നു എന്നാണ് വിവരം.
ഗുരുതരമായി പരിക്കേറ്റ ജെസ്സിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ഷാജി. രണ്ടാഴ്ച മുൻപ് ഈ പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
Most Read| പുതു ഹൃദയത്തിൻ സ്പന്ദനവുമായി അമാന വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക്



































