മാസപ്പടിക്കേസ്; ടി. വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്

ബുധനാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം.

By Senior Reporter, Malabar News
veena vijayan

കൊച്ചി: സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ടി. വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്. ബുധനാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകുന്നതിൽ വീണ അവധി ചോദിച്ച പശ്‌ചാത്തലത്തിലാണ്‌ പുതിയ സമൻസ്.

അതേസമയം, ഇഡി ആവശ്യപ്പെട്ട രേഖകൾ അഭിഭാഷകർ മുഖേന ഇന്ന് ഹാജരാക്കാമെന്ന് വീണ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇഡി ഇതിന് മറുപടി നൽകിയിട്ടില്ല. സമൻസ് ലഭിച്ച സിഎംആർഎൽ എംഡി ശശിധരൻ കർത്തയടക്കമുള്ളവരെ തിങ്കളാഴ്‌ചയാണ് ചോദ്യം ചെയ്യുന്നത്.

ഇഡിക്ക് മുന്നിലെത്തുന്ന വീണയ്‌ക്ക് കുരുക്കാകുന്നത് എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ടാണ്. ഐടി സേവനങ്ങൾ ഒന്നുതന്നെ ലഭ്യമാക്കാതെ മാസം തോറും വലിയ തുക സിഎംആർഎല്ലിൽ നിന്ന് വീണയുടെ കമ്പനിയായ എക്‌സാലോജിക്ക് കൈപ്പറ്റിയെന്നാണ് എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്.

വീണാ വിജയൻ ഉൾപ്പടെ ഒമ്പതുപേർക്കാണ് ഇഡി സമൻസ് അയച്ചത്. സിഎംആർഎൽ എംഡി ശശിധരൻ കർത്ത, ജോയിന്റ് മാനേജിങ് ഡയറക്‌ടർ ശരൺ എസ്. കർത്ത, ചീഫ് ജനറൽ മാനേജർ കെഎസ്. സുശേഷ് കുമാർ, സിഎംആർഎൽ ജീവനക്കാർ എന്നിവർക്കാണ് സമൻസ്.

Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE