ശബരിമലയിൽ എസ്ഐടി പരിശോധന; തെളിവെടുപ്പിനായി വിദഗ്‌ധ സംഘവും

ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് മൂന്ന് സാമ്പിളുകൾ ശേഖരിച്ചപ്പോൾ വിദഗ്‌ധരുടെ അഭാവം ഉണ്ടായിരുന്നുവെന്ന ആക്ഷേപത്തെ തുടർന്ന്, ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് പരിശോധന.

By Senior Reporter, Malabar News
Sabarimala Temple
Rep. Image

പത്തനംതിട്ട: ശബരിമലയിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) പരിശോധന ആരംഭിച്ചു. വിദഗ്‌ധ സംഘത്തോടൊപ്പമാണ് എസ്ഐടിയുടെ പരിശോധന. ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് മൂന്ന് സാമ്പിളുകൾ ശേഖരിച്ചപ്പോൾ വിദഗ്‌ധരുടെ അഭാവം ഉണ്ടായിരുന്നുവെന്ന ആക്ഷേപത്തെ തുടർന്ന്, ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് പരിശോധന.

മിഥുനമാസ പൂജകൾക്കായി നട തുറന്നതിന് പിന്നാലെയാണ് തെളിവെടുപ്പും നടക്കുന്നത്. സന്നിധാനത്തെ പ്രഭാമണ്ഡലവും കട്ടിളപ്പാളിയുടെ താഴത്തെ ഭാഗവും ഇളക്കിയാണ് സംഘം നിലവിൽ പരിശോധന നടത്തുന്നത്. ഇത്തവണ സാമ്പിൾ ശേഖരണം ഉണ്ടാവില്ലെന്നാണ് വിവരം. പകരം, സ്വർണപ്പാളികൾ ഇളക്കി അവിടെ വെച്ചുതന്നെ വിദഗ്‌ധരുടെ സാന്നിധ്യത്തിൽ പരിശോധനകൾ നടത്താനാണ് എസ്ഐടിയുടെ തീരുമാനം.

മിഥുനമാസ പൂജകൾക്കായി അഞ്ചു മണിയോടെ നട തുറന്നതിനോടൊപ്പമാണ് അന്വേഷണ സംഘം പരിശോധന ആരംഭിച്ചത്. ക്ഷേത്രത്തിലെ പൂജകൾ അവസാനിക്കുന്നതോടുകൂടി പരിശോധനകൾ പൂർത്തീകരിക്കാനാണ് സംഘം ലക്ഷ്യമിടുന്നത്. മറ്റൊരു അവസരത്തിൽ ഇത്തരത്തിലുള്ള പരിശോധനകൾ നടത്താൻ പ്രായോഗികമായ ബുദ്ധിമുട്ട് ഉള്ളതിനാലാണ് നട തുറക്കുന്ന സമയം തന്നെ അധികൃതർ ഇതിനായി തിരഞ്ഞെടുത്തത്.

Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE