13-കാരിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചു; പ്രതികളിൽ പെൺകുട്ടിയും

പ്രായപൂർത്തിയാകാത്ത എട്ടുപേരാണ് കേസിലെ പ്രതികളെന്നാണ് സൂചന

By Senior Reporter, Malabar News
crime news
Representational Image

പത്തനംതിട്ട: 13-കാരിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചതായി പരാതി. സ്‌കൂളിൽ വച്ചുനടന്ന കൗൺസലിങ്ങിനിടെയാണ് പെൺകുട്ടി ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു പറഞ്ഞത്. പ്രായപൂർത്തിയാകാത്ത എട്ടുപേരാണ് കേസിലെ പ്രതികളെന്നാണ് സൂചന. ആറുപേരെ പോലീസ് തിരിച്ചറിഞ്ഞു.

ഒമ്പതാം ക്ളാസ് വിദ്യാർഥിനിയെയാണ് സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചത്. സംഭവത്തിൽ കൂടൽ പോലീസ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സ്‌കൂളിന് സമീപത്ത് വച്ചും പിന്നീട് പ്രതികളിൽ ഒരാളായ പെൺകുട്ടിയുടെ വീട്ടിൽ വെച്ചുമായിരുന്നു പീഡനം. പെൺകുട്ടി പഠിക്കുന്ന അതേ സ്‌കൂളിൽ ഉള്ളവരാണ് പ്രതികൾ. ഇവരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും ഉൾപ്പെടുന്നു.

Most Read| ‘ഇന്ത്യൻ ഡോറി’; അറബിക്കടലിൽ പുതിയ ഇനം മൽസ്യത്തെ കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE