സാബു എം ജേക്കബുമായുള്ള ഭിന്നത; അഖിൽ മാരാർ ട്വന്റി 20 പാർട്ടി വിട്ടു

പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലെന്നും മുന്നോട്ട് സഹകരിച്ച് പോകാനാകില്ലെന്നും വ്യക്‌തമാക്കിയാണ് അഖിലിന്റെ പടിയിറക്കം.

By Senior Reporter, Malabar News
Akhil Marar
അഖിൽ മാരാർ/ Image Courtesy: Akhil Marar FB Page/ Cropped by Team MN

കൊച്ചി: സംവിധായകനും രാഷ്‌ട്രീയ പ്രവർത്തകനുമായ അഖിൽ മാരാർ ട്വന്റി 20 പാർട്ടി വിട്ടു. പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബുമായുള്ള ഭിന്നതയെ തുടർന്നാണ് രാജി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കാക്കര മണ്ഡലത്തിലെ സ്‌ഥാനാർഥി ആയിരുന്നു അഖിൽ മാരാർ.

പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലെന്നും മുന്നോട്ട് സഹകരിച്ച് പോകാനാകില്ലെന്നും വ്യക്‌തമാക്കിയാണ് അഖിലിന്റെ പടിയിറക്കം. സാബു ജേക്കബിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്‌തിട്ടുണ്ട്‌. തിരഞ്ഞെടുപ്പിന് ശേഷം സാബു ഫോൺ വിളിച്ചാൽ പോലും എടുക്കുന്നില്ലെന്ന് അഖിൽ പറഞ്ഞു.

കൊട്ടാരക്കര സീറ്റ് ഉറപ്പ് നൽകിയാണ് തന്നെ ട്വന്റി 20യിൽ എത്തിച്ചത്. പിന്നീട് തൃപ്പൂണിത്തുറ തരാമെന്ന് പറഞ്ഞ് വഞ്ചിച്ചു. ട്വന്റി 20 സാബുവിന്റെ വ്യക്‌തിപരമായ നേട്ടത്തിനുവേണ്ടി മാത്രമുള്ള പാർട്ടിയാണെന്നും അഖിൽ മാരാർ വിമർശിച്ചു.

20 ലക്ഷം രൂപ കൊടുത്ത് ആശിച്ചുവാങ്ങിയ ബൈക്ക് വിറ്റാണ് തിരഞ്ഞെടുപ്പിന് മൽസരിക്കാൻ പണം കണ്ടെത്തിയത്. തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം കൊല്ലം ജില്ലാ പ്രസിഡണ്ടാക്കണമെന്ന് ഞാൻ പറഞ്ഞു. രണ്ടര മാസമായി ഒരു മറുപടിയുമില്ല. ജനകീയ വിഷയങ്ങളിൽ ഇടപെടാൻ പറയുമ്പോഴും ഒന്നും മിണ്ടില്ല. സാബു തൃക്കാക്കരയിൽ തിരിഞ്ഞുനോക്കിയിട്ടില്ലെന്നും അഖിൽ മാരാർ ആരോപിച്ചു.

Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE