ശക്‌തമായ മഴ; എട്ട് ജില്ലകളിൽ ഇന്ന് അവധി, ഏഴ് ജില്ലകളിൽ റെഡ് അലർട്

തൃശൂർ, എറണാകുളം, കണ്ണൂർ, കാസർഗോഡ്, കോട്ടയം, പത്തനംതിട്ട, വയനാട്, ആലപ്പുഴ ജില്ലകളിലാണ് അവധി.

By Senior Reporter, Malabar News
heavy rains kerala
Representational image

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ശക്‌തമായ മഴ തുടരുന്നു. മഴ കനത്ത സാഹചര്യത്തിൽ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, എറണാകുളം, കണ്ണൂർ, കാസർഗോഡ്, കോട്ടയം, പത്തനംതിട്ട, വയനാട്, ആലപ്പുഴ ജില്ലകളിലാണ് അവധി.

തൃശൂരിലും ഇടുക്കിയിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രാവിലെ എറണാകുളം, തൃശൂർ ജില്ലകളിലെ അവധി പ്രഖ്യാപിച്ചത്. ഏഴ് ജില്ലകളിൽ ഇന്ന് റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.

ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് റെഡ് അലർട് (അടുത്ത മൂന്ന് മണിക്കൂർ) പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. മുന്നറിയിപ്പുള്ള ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്.

ഇടുക്കിയിൽ ഇന്നലെ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ ചെറിയതോതിൽ മണ്ണിടിഞ്ഞു. ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിൽ ജലനിരപ്പ് ഉയർന്നു. കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ നിന്ന് വെള്ളം ഇറങ്ങുന്നുണ്ടെങ്കിലും കുമരകം മേഖലയിൽ വെള്ളക്കെട്ട് രൂക്ഷമാണ്. വൈക്കം താലൂക്കിന്റെ താഴ്‌ന്ന പ്രദേശങ്ങളിലും ദുരിതം തുടരുന്നു. ചങ്ങനാശ്ശേരിയിൽ എംസി റോഡും പരിസര പ്രദേശങ്ങളും വെള്ളക്കെട്ടിലാണ്.

Most Read| പെൻഷൻ വിതരണം; സഹകരണ ബാങ്കുകളെ ഒഴിവാക്കും, ഇനി അക്കൗണ്ട് വഴി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE