വടകര: കോഴിക്കോട് ജില്ലയിലെ വടകരയിൽ ലഹരിമരുന്ന് കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ കീർത്തനയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസിന് ലഹരി ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചത്.
കീർത്തനയുടെ ഫോണിൽ നിന്ന് ലഹരി ഇടപാടുകൾ സംബന്ധിച്ച ചാറ്റുകൾ കണ്ടെത്തി. എൻഡിപിഎസ് കേസിലെ പ്രതികളുമായി നടത്തിയ ചാറ്റുകളും ഫോട്ടോകളും ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. കുട്ടികളെ ഉപയോഗിച്ച് കച്ചവടം നടത്തിയോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
കേസിലെ കീർത്തനയെ ഇന്നലെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഇന്ന് വൈകീട്ട് അഞ്ചുവരെയാണ് കസ്റ്റഡി കാലാവധി. പ്രതികൾ നടത്തിയത് ലക്ഷക്കണക്കിന് രൂപയുടെ ഗൂഗിൾ പേ ഇടപാടാണെന്ന് അന്വേഷണ സംഘം കസ്റ്റഡി അപേക്ഷയിൽ പറഞ്ഞിരുന്നു. കീർത്തന ഉൾപ്പടെ മൂന്ന് അധ്യാപികമാരും ജിജിൻ, സഫ്വാൻ എന്നീ യുവാക്കളുമാണ് കേസിൽ അറസ്റ്റിലായത്.
ഇവരുടെ അക്കൗണ്ടിൽ പണം അയച്ചാണ് ആവശ്യക്കാർ എംഡിഎംഎ വാങ്ങിയതെന്നാണ് പോലീസ് പറയുന്നത്. വയനാട് സ്വദേശിയായ മറ്റൊരു 22കാരനാണ് പ്രധാന കണ്ണി. യുവാവിനെ കണ്ടെത്താനായി പോലീസ് തിരച്ചിൽ നടത്തി വരികയാണ്. പിടിയിലായവരും വയനാട് സ്വദേശിയും തമ്മിൽ ഇടപാട് നടന്നതിന്റെ തെളിവും പോലീസിന് ലഭിച്ചിട്ടുണ്ട്.
അവസാനം പിടിയിലായത് കണ്ണൂർ ഇരിട്ടി സ്വദേശിയും ഓൺലൈൻ ഡെലിവറി ബോയുമായ ജിജിൽ ആണ്. അധ്യാപികമാർ വയനാട് സ്വദേശിക്ക് നേരിട്ടും ജിജിൽ വഴിയും പണമിടപാട് നടത്തിയിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം.
Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്




































