ഓണം ബോണസ്; സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4500 രൂപ, അഡ്വാൻസ്‌ 20,000

ബോണസിന് അർഹതയില്ലാത്തവർക്ക് പ്രത്യേക ഉൽസവബത്തയായി 3000 രൂപയും ലഭിക്കും.

By Senior Reporter, Malabar News
VD Satheesan Breaks Silence on ED Raid
Image captured from a video on VD Satheesan's official Facebook page.

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും എയ്‌ഡഡ്‌ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ ജീവനക്കാർക്കും 2025-26 സാമ്പത്തിക വർഷത്തെ ബോണസും ഉൽസവബത്തയും അഡ്വാൻസും അനുവദിച്ച് സംസ്‌ഥാന സർക്കാർ. 4500 രൂപയാണ് ബോണസായി ലഭിക്കുക.

ബോണസിന് അർഹതയില്ലാത്തവർക്ക് പ്രത്യേക ഉൽസവബത്തയായി 3000 രൂപയും ലഭിക്കും. സർവീസ് പെൻഷൻകാരുടെ പ്രത്യേക ഉൽസവ ബത്ത 1250 രൂപയാണ്. ഓഗസ്‌റ്റ് 17 മുതൽ തുക വിതരണം ചെയ്യും. ഏക അധ്യാപക വിദ്യാലയങ്ങളിലെയും പെരിപതെറ്റിക് വിദ്യാലയങ്ങളിലെയും അധ്യാപകർ, ആയമാർ, ഉച്ചഭക്ഷണ തൊഴിലാളികൾ എന്നിവർക്ക് 1550 രൂപ ഉൽസവ ബത്ത ലഭിക്കും.

എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിതരായ ദിവസനവേതനക്കാർക്ക് 1460 രൂപയും അങ്കണവാടി ഹെൽപ്പർമാർ, ആയമാർ, പാലിയേറ്റീവ് കെയർ നഴ്‌സുമാർ എന്നിവർക്ക് 1450 രൂപയായിരിക്കും ഉൽസവ ബത്ത. എല്ലാ സർക്കാർ ജീവനക്കാർക്കും മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ഡെപ്യൂട്ടി സ്‌പീക്കർ, ചീഫ് വിപ്പ് എന്നിവരുടെ പേഴ്‌സണൽ സ്‌റ്റാഫിനും ഓണം അഡ്വാൻസായി 20,000 രൂപ ലഭിക്കും. ഇത് അഞ്ചുമാസം തുല്യഗഡുക്കളായി ഒക്‌ടോബർ മുതലുള്ള ശമ്പളത്തിൽ നിന്ന് തിരിച്ചടക്കേണ്ടതുമാണ്.

Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE