ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ

ബീർഭൂം ജില്ലയിലെ രാംപുർഹട്ട് നഗരത്തിലുള്ള അദ്ദേഹത്തിന്റെ വീടിനോട് ചേർന്നുള്ള തൃണമൂൽ കോൺഗ്രസിന്റെ ഓഫീസിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.

By Senior Reporter, Malabar News
Asish Banerjee
ആശിഷ് ബാനർജി / Image Courtesy: FB / @dr.asishbanerjeeofficial

കൊൽക്കത്ത: ബംഗാൾ മുൻ മന്ത്രിയും ഡെപ്യൂട്ടി സ്‌പീക്കറും തൃണമൂൽ കോൺഗ്രസ് നേതാവുമായ ആശിഷ് ബാനർജിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബീർഭൂം ജില്ലയിലെ രാംപുർഹട്ട് നഗരത്തിലുള്ള അദ്ദേഹത്തിന്റെ വീടിനോട് ചേർന്നുള്ള തൃണമൂൽ കോൺഗ്രസിന്റെ ഓഫീസിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇൻക്വസ്‌റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാംപുർഹട്ട് മണ്ഡലത്തിൽ നിന്നും തുടർച്ചയായി അഞ്ചുതവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പാർട്ടിയുടെ മുതിർന്ന നേതാക്കളിൽ ഒരാളായിരുന്നു.

ഈവർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ധ്രുവ സാഹയോട്‌ പരാജയപ്പെട്ടിരുന്നു. രാംപുർഹട്ടിലെ പട്ടാലപാറ മേഖലയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്.

പാർട്ടി ഓഫീസിനുള്ളിൽ ആശിഷ് ബാനർജിയുടെ മൃതദേഹം കണ്ടെത്തിയെന്ന വാർത്ത പരന്നതോടെ വൻ ജനക്കൂട്ടം ഓഫീസിന് മുന്നിൽ തടിച്ചുകൂടിയിട്ടുണ്ട്. കാർഷിക വകുപ്പുകളാണ് മന്ത്രിയായിരുന്ന കാലയളവിൽ അദ്ദേഹം കൈകാര്യം ചെയ്‌തിരുന്നത്‌.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE