ലൈഫ് ഫണ്ട് തട്ടിപ്പ്; റാണി ലക്ഷ്‌മിക്ക് ഒത്താശ? അന്വേഷണം പ്രാദേശിക നേതാക്കളിലേക്ക്

അറസ്‌റ്റിലായ വില്ലേജ് എക്‌സ്‌റ്റൻഷൻ ഓഫീസർ (ഗ്രാമസേവിക) എംആർ റാണി ലക്ഷ്‌മിക്ക് തണ്ണിത്തോട്, സീതത്തോട് പഞ്ചായത്തിലെ പ്രാദേശിക നേതാക്കൾ തട്ടിപ്പിന് ഒത്താശ ചെയ്‌തുകൊടുത്തെന്നാണ് പോലീസ് സംശയിക്കുന്നത്.

By Senior Reporter, Malabar News
Rani Lakshmi Life mission fraud case
അറസ്‌റ്റിലായ വില്ലേജ് എക്‌സ്‌റ്റൻഷൻ ഓഫീസർ എംആർ റാണി ലക്ഷ്‌മി

തണ്ണിത്തോട്: ലൈഫ് ഭവന പദ്ധതിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതിന് വില്ലേജ് എക്‌സ്‌റ്റൻഷൻ ഓഫീസർ (ഗ്രാമസേവിക) എംആർ റാണി ലക്ഷ്‌മി അറസ്‌റ്റിലായ സംഭവത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്. തട്ടിപ്പിൽ രാഷ്‌ട്രീയ ഗൂഢാലോചന നടന്നോ എന്നാണ് പോലീസ് സംശയിക്കുന്നത്.

ഇതേത്തുടർന്ന് തണ്ണിത്തോട്, സീതത്തോട് പഞ്ചായത്തിലെ പ്രാദേശിക നേതാക്കളിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് പോലീസ്. സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തൽ.

ഗുണഭോക്‌തൃ ലിസ്‌റ്റിൽ തിരിമറി നടത്തിയാണ് ഇവർ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് അരക്കോടിയിലേറെ രൂപ മാറ്റിയത്. സീതത്തോട് പഞ്ചായത്തിൽ മാത്രം 69.68 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തൽ. തണ്ണിത്തോട്ടിൽ രണ്ടുലക്ഷം രൂപയും തട്ടിപ്പ് നടത്തിയതായാണ് കേസ്. പഞ്ചായത്തുകളിലെ സെക്രട്ടറിമാർ നൽകിയ പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.

അരുവാപ്പുലം പഞ്ചായത്തിലും സമാനമായ തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നുണ്ട്. 12 ലക്ഷത്തിലേറെ രൂപ ഇവിടെ നിന്ന് തട്ടിയെടുത്തിട്ടുണ്ട്. മൂന്ന് പഞ്ചായത്തുകളിലെ തട്ടിപ്പിന്റെ വ്യാപ്‌തി ഒരുകോടിയിലേറെ എത്തിച്ചേർന്നതായും പോലീസ് വ്യക്‌തമാക്കുന്നു. പരിശോധന നടക്കുകയാണ്. നാളുകളായുള്ള വലിയ തട്ടിപ്പ് ജീവനക്കാരിക്ക് ഒറ്റയ്‌ക്ക് നടത്താനാകില്ലെന്ന നിഗമനത്തിലേക്കാണ് പോലീസ് എത്തുന്നത്. റിമാൻഡിലുള്ള റാണിയെ കസ്‌റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് തീരുമാനം.

Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE