കോഴിക്കോട്: പന്നൂരിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പൂനൂർ സ്വദേശിക്ക് ദാരുണാന്ത്യം. പൂനൂർ ഒതയോത്ത് ചാലിൽ പുറയിൽ പ്രകാശൻ (58) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തുമണിയോടെ പന്നൂർ- നരിക്കുനി റോഡിൽ വെച്ചായിരുന്നു അപകടം.
പ്രകാശൻ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Most Read| സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; ചൂട് തുടർന്നേക്കും

































