അവയവദാനം; ആറുപേർക്ക് പുതുജീവനേകി യുവസൈനികൻ

യുവ സൈനികനും കൊല്ലം കല്ലുവാതുക്കൽ സ്വദേശിയുമായ രാഹുൽ രാജ് (30) ആണ് അവയദാനത്തിലൂടെ ആറുപേർക്ക് പുതുജീവനേകിയത്. രാഹുലിന്റെ വൃക്കകൾ, ഹൃദയ വാൽവ്, കരൾ, ചർമം, കോർണിയ എന്നിവയാണ് ദാനം ചെയ്‌തത്‌.

By Senior Reporter, Malabar News
Organ donation rahul raj
രാഹുൽ രാജ്

കൊല്ലം: സംസ്‌ഥാനത്ത്‌ വീണ്ടും അവയവദാനം. യുവ സൈനികനും കൊല്ലം കല്ലുവാതുക്കൽ സ്വദേശിയുമായ രാഹുൽ രാജ് (30) ആണ് അവയദാനത്തിലൂടെ ആറുപേർക്ക് പുതുജീവനേകിയത്. രാഹുലിന്റെ വൃക്കകൾ, ഹൃദയ വാൽവ്, കരൾ, ചർമം, കോർണിയ എന്നിവയാണ് ദാനം ചെയ്‌തത്‌.

ഹിമാചൽ പ്രദേശിൽ നിന്ന് അവധിക്കാക്കി നാട്ടിലെത്തിയപ്പോഴാണ് അപകടം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്നലെ രാത്രിയാണ് മസ്‌തിഷ്‌കമരണം സംഭവിച്ചത്. രാഹുൽ മുൻപേ തന്നെ കെ-സോട്ടോയിൽ (K-SOTTO) മരണാനന്തര അവയവദാനത്തിനായി പേര് രജിസ്‌റ്റർ ചെയ്‌തിരുന്നു.

രാഹുലിന്റെ ഒരു വൃക്ക തിരുവനന്തപുരത്ത് നിന്ന് പുഷ്‌പഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോകും. ഗതാഗത തടസങ്ങൾ ഒഴിവാക്കി റോഡുമാർഗം സുഗമമാക്കുന്നതിനായി പ്രത്യേക ഗ്രീൻ കോറിഡോർ ഒരുക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. രാഹുലിന്റെ അവയവങ്ങളുമായി പോകുന്ന ആംബുലൻസിന് യാത്ര സുഗമമാക്കാൻ പൊതുജനങ്ങൾ പൂർണ പിന്തുണ നൽകണമെന്നും അധികൃതർ അഭ്യർഥിച്ചു.

Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE