തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനിലാ മുന്നറിയിപ്പ് തുടരുന്നു. സാധാരണയെക്കാൾ മൂന്നുമുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പകൽ 11 മണിമുതൽ മൂന്നുമണിവരെ തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാനും നിർദ്ദേശമുണ്ട്.
പകൽ 11 മുതൽ മൂന്നുവരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാനാണ് നിർദ്ദേശം. ദാഹമില്ലെങ്കിലും ഇടയ്ക്കിടെ ധാരാളം ശുദ്ധജലം കുടിക്കുക. നിർജലീകരണം ഉണ്ടാക്കുന്ന പാനീയങ്ങൻ ഒഴിവാക്കാനും അതോറിറ്റി നിർദ്ദേശം നൽകി.
അതേസമയം, ചൂടിന് ആശ്വാസമേകി നാളെമുതൽ സംസ്ഥാനത്ത് മഴയെത്തുമെന്നാണ് പ്രവചനം. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പത്തനംതിട്ട, ഇടുക്കി, തൃശൂർ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ബുധനാഴ്ചയും സംസ്ഥാനത്ത് ശക്തമായ മഴ തുടരും.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി


































