തിരുവനന്തപുരം: തലസ്ഥാനത്തെ സംഘർഷത്തിൽ എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി വിഡി സതീശൻ. ബിജെപിക്കെതിരെ സമരം ചെയ്യുമ്പോൾ സിപിഎം എന്തിനാണ് അസ്വസ്ഥരാകുന്നതെന്നും ആർഎസ്എസിനെതിരെ സമരം ചെയ്യുമ്പോൾ സിപിഎമ്മിന് പൊള്ളുന്നത് എന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചു.
എസ്എഫ്ഐ പ്രവർത്തകർ മനഃപൂർവം പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ കല്ലും ബിയർ കുപ്പിയും വലിച്ചെറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മും ബിജെപിയും ഒരേ തൂവൽ പക്ഷികളാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.
ഗ്യാനേഷ് കുമാറിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിന് നേരെ എസ്എഫ്ഐ പ്രവർത്തകർ കല്ലെറിഞ്ഞതോടെ തലസ്ഥാനത്ത് ഇന്നലെ രാത്രി വൻ സംഘർഷമാണ് ഉണ്ടായത്. യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് സമീപത്ത് യൂത്ത് കോൺഗ്രസ്, എസ്എഫ്ഐ പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടിയതോടെ നഗരം യുദ്ധക്കളമായി.
കണ്ണീർ വാതകം പ്രയോഗിച്ചിട്ടും പ്രവർത്തകരെ പിടിച്ചുവിടാനും സംഘർഷാവസ്ഥ ഒഴിവാക്കാനും പോലീസിനായില്ല. തുടർന്ന് ഹോസ്റ്റലിന് ഉള്ളിലേക്ക് കയറിയ പോലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നു. സംഘർഷത്തിൽ പോലീസുകാർക്കും വിദ്യാർഥികൾക്കും പരിക്കേറ്റു.
Most Read| കെഎം ബഷീർ കേസ്; വിചാരണാ നടപടികൾക്ക് ഹൈക്കോടതി സ്റ്റേ


































