‘ജയിലിൽ ഗുരുതര രോഗം പുറത്തിറങ്ങിയാൽ സുഖവാസം’; തച്ചങ്കരിക്കെതിരെ ഹൈക്കോടതി

ഷാർജയിൽ ഒരു ജ്വല്ലറി ഗ്രൂപ്പിന്റെ ഓപ്പറേഷൻസ് മാനേജരാണെന്നും ഉടൻ ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ തൊഴിൽ നഷ്‌ടപ്പെടുമെന്നും കാട്ടി തച്ചങ്കരി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

By Senior Reporter, Malabar News
Tomin J Thachankary
ടോമിൻ ജെ തച്ചങ്കരി

കൊച്ചി: അനധികൃത സ്വത്തുസമ്പാദനക്കേസിൽ ജാമ്യ വ്യവസ്‌ഥയിൽ ഇളവ് തേടി ഹരജി നൽകിയ മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ വിമർശനം. വിദേശത്ത് ജോലി ചെയ്യാനാണ് തച്ചങ്കരി ജാമ്യ വ്യവസ്‌ഥയിൽ ഇളവ് തേടിയത്.

ജയിലിൽ കിടന്നപ്പോൾ ഒരുപാട് രോഗങ്ങൾ ഉണ്ടായിരുന്നുവില്ലേയെന്നും ഇപ്പോൾ രോഗമൊന്നുമില്ലേയെന്നും ജസ്‌റ്റിസ്‌ എ ബദറുദ്ദീൻ ചോദിച്ചു. ശിക്ഷിക്കപ്പെട്ടപ്പോൾ തച്ചങ്കരി ചികിൽസയിൽ ആയിരുന്നില്ലേ? പിന്നെ എങ്ങനെ വിദേശത്തേക്ക് പോകുമെന്നും ജഡ്‌ജി ചോദ്യമുയർത്തി.

ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ആശുപത്രിയിൽ കഴിഞ്ഞ ആളാണ് ടോമിൻ തച്ചങ്കരി എന്ന് കോടതി ചൂണ്ടിക്കാട്ടി. അങ്ങനെയൊരാൾക്ക് ജയിലിൽ നിന്നും ഇറങ്ങിയ ഉടൻ ജോലിക്ക് പോകാൻ സാധിക്കുമെന്ന് പറയുന്നതിൽ വൈരുധ്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ജയിലിൽ പോകുമ്പോൾ ഗുരുതര രോഗവും പുറത്തിറങ്ങിയാൽ സുഖവാസവുമാണ് പലരുടെയും രീതിയെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു.

അനധികൃത സ്വത്ത് സമ്പാദന കേസിൽ നാലുവർഷത്തെ തടവിന് കോട്ടയം വിജിലൻസ് കോടതി ശിക്ഷിച്ച തച്ചങ്കരിക്ക് പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. വിദേശത്ത് പോകരുത് എന്നായിരുന്നു പ്രധാന ജാമ്യ വ്യവസ്‌ഥ. എന്നാൽ, താൻ ഷാർജയിൽ ഒരു ജ്വല്ലറി ഗ്രൂപ്പിന്റെ ഓപ്പറേഷൻസ് മാനേജരാണെന്നും ഉടൻ ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ തൊഴിൽ നഷ്‌ടപ്പെടുമെന്നും കാട്ടി തച്ചങ്കരി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ജോലിക്ക് പുറമെ ദുബായിലെ ഒരു ഐടി കൺസൾട്ടൻസി സ്‌ഥാപനത്തിൽ പങ്കാളിയാണെന്നും ഹരജിയിൽ വ്യക്‌തമാക്കിയിരുന്നു. കേസിന്റെ വിചാരണ വേളയിൽ വിദേശത്ത് ആയിരുന്നെങ്കിലും കോടതി ആവശ്യപ്പെട്ട എല്ലാ ദിവസങ്ങളിലും താൻ മുടങ്ങാതെ ഹാജരായിട്ടുണ്ടെന്നും കോടതി നിർദ്ദേശിച്ച ജാമ്യ വ്യവസ്‌ഥകളെല്ലാം പാലിച്ചിട്ടുണ്ടെന്നുമായിരുന്നു തച്ചങ്കരിയുടെ വാദം.

തുടർന്നാണ് ഇന്ന് കേസ് പരിഗണിച്ചപ്പോൾ ജസ്‌റ്റിസ്‌ ബദറുദ്ദീന്റെ ഭാഗത്തുനിന്ന് തച്ചങ്കരിക്കെതിരെ പരാമർശങ്ങളുണ്ടായത്. തച്ചങ്കരിയുടെ ചികിൽസാ വിവരങ്ങളും ജയിലിലും ആശുപത്രിയിലും എത്ര ദിവസം കഴിഞ്ഞു എന്നതിന്റെ വിശദാംശങ്ങളും ഹാജരാക്കാൻ പൂജപ്പുര ജയിൽ സൂപ്രണ്ടിന് കോടതി നിർദ്ദേശം നൽകി. ഈമാസം ആറിന് കേസ് വീണ്ടും പരിഗണിക്കും.

Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്‌ഭുത പ്രതിഭാസം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE