അഭിരാമിന്റെ കൊലപാതകം; രണ്ടാം പ്രതിയുടെ പെൺസുഹൃത്തും കസ്‌റ്റഡിയിൽ

അഭിരാമിനെ പ്രതികൾ കൊലപ്പെടുത്തിയത് ക്രൂരമർദ്ദനത്തിന് ശേഷമെന്നാണ് പോലീസ് പറയുന്നത്.

By Senior Reporter, Malabar News
Abhiram Murder Case

തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ 17കാരനായ അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി ഉമർ മുഫ്‌തറിന്റെ പെൺസുഹൃത്തിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. കൊലപാതകത്തെ കുറിച്ച് ഇവർക്ക് അറിവ് ഉണ്ടായിരുന്നുവെന്നും തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നുവെന്നുമാണ് പോലീസിന്റെ നിഗമനം.

ഉമറിനെ ചോദ്യം ചെയ്‌തപ്പോഴാണ്‌ പെൺകുട്ടിയുടെ പങ്കിനെ കുറിച്ചും പോലീസിന് വിവരം ലഭിച്ചത്. കൊലപാതകത്തിന് തൊട്ടുപിന്നാലെ, സംഭവ സ്‌ഥലത്ത്‌ വെച്ച് ഉമർ തന്റെ മറ്റൊരു സുഹൃത്തിനെ സഹായത്തിനായി ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചു. അഭിരാമിനെ പ്രതികൾ കൊലപ്പെടുത്തിയത് ക്രൂരമർദ്ദനത്തിന് ശേഷമെന്നാണ് പോലീസ് പറയുന്നത്.

അഭിരാമിന്റെ തലയിലും കഴുത്തിലും കണ്ണിലും നെഞ്ചിലും ക്ഷതമേറ്റതിന്റെ പാടുകൾ പോസ്‌റ്റുമോർട്ടത്തിൽ കണ്ടെത്തി. മർദ്ദിച്ച ശേഷം പ്രതികൾ കൈകൊണ്ടും ബെൽറ്റ് ഉപയോഗിച്ചും കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരമെന്ന് പോലീസ് വ്യക്‌തമാക്കി.

ഞായറാഴ്‌ച വൈകീട്ട് ഒരുമണിക്കൂറിലേറെ നീണ്ട മർദ്ദനത്തിന് ശേഷം അഭിരാമിനെ കൊലപ്പെടുത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കല്ല് ഉപയോഗിച്ച് ആക്രമിച്ചതിന്റെ മുറിപ്പാടുകൾ തലയിലും കണ്ണിലും ചെവിയുടെ ഭാഗങ്ങളിലുമുണ്ട്. മർദ്ദനത്തിനിടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച അഭിരാമിനെ രണ്ട് പ്രതികളും ചേർന്ന് പിടികൂടി നിലത്തിട്ട് ചവിട്ടി. തല ഭിത്തിയിൽ ഇടിപ്പിച്ചു. കുഴഞ്ഞുവീണ അഭിരാമിന്റെ വായിൽ തുണി തിരുകിയ ശേഷമാണ് പ്രതികൾ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു.

തിങ്കളാഴ്‌ച വൈകീട്ട് ശ്രീകാര്യം പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് എംഡി അഭിരാമിന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. കേസിൽ ഒന്നാം പ്രതിയായ 17 വയസുകാരനെ പൂജപ്പുരയിലെ ഒബ്‌സർവേഷൻ ഹോമിൽ പ്രവേശിപ്പിച്ചു. രണ്ടാം പ്രതി ഉമർ മുഫ്‌തർ, മൂന്നാം പ്രതി ആനന്ദ എന്നിവർ റിമാൻഡിലാണ്.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE