യുഡിഎഫ് സർക്കാർ വന്നതോടെ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കിയത് 15,627 പോസ്‌റ്റുകൾ

കേന്ദ്ര സർക്കാരിന്റെ 'സഹ്യോഗ്' പോർട്ടൽ മുഖേനയും അല്ലാതെയും ലഭിച്ച പരാതികളിലാണ് സാമൂഹിക മാദ്ധ്യമ പോസ്‌റ്റുകൾ നീക്കം ചെയ്‌തതെന്നാണ്‌ സർക്കാർ അറിയിച്ചിരിക്കുന്നത്.

By Senior Reporter, Malabar News
vd satheesan-kpcc
വിഡി സതീശന്‍

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം സാമൂഹിക മാദ്ധ്യമങ്ങളിൽ നിന്ന് 15,627 പോസ്‌റ്റുകളോ ലിങ്കുകളോ നീക്കം ചെയ്‌തെന്ന് സർക്കാർ. നിയമസഭയിൽ സേവ്യർ ചിറ്റിലപ്പള്ളിക്ക് ആഭ്യന്തര മന്ത്രി നൽകിയ മറുപടിയിലാണ് കണക്ക് വ്യക്‌തമാക്കിയത്.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങൾ പോസ്‌റ്റുകളും നീക്കം ചെയ്‌തിട്ടുണ്ടെന്നും മറുപടിയിൽ പറയുന്നു. കേന്ദ്ര സർക്കാരിന്റെ ‘സഹ്യോഗ്’ പോർട്ടൽ മുഖേനയും അല്ലാതെയും ലഭിച്ച പരാതികളിലാണ് സാമൂഹിക മാദ്ധ്യമ പോസ്‌റ്റുകൾ നീക്കം ചെയ്‌തതെന്നാണ്‌ സർക്കാർ അറിയിച്ചിരിക്കുന്നത്.

4201 പരാതികളിൽ 3472 എണ്ണത്തിൽ നിയമനടപടി സ്വീകരിച്ചുവെന്നും 15,627 പോസ്‌റ്റുകൾ നീക്കം ചെയ്‌തുവെന്നും സർക്കാർ വ്യക്‌തമാക്കി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പോസ്‌റ്റുകൾ നീക്കം ചെയ്യുന്നത് സർക്കാർ നിർദ്ദേശപ്രകാരമാണെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു.

സാമ്പത്തിക തട്ടിപ്പുകളുടെ പോസ്‌റ്റുകൾ, മോർഫ് ചെയ്‌ത ചിത്രമുള്ള പോസ്‌റ്റുകൾ, വ്യക്‌തികളെയും ജനപ്രതിനിധികളെയും അപകീർത്തിപ്പെടുത്തുന്ന വ്യാജ വാർത്തകളും കൃത്രിമ ദൃശ്യങ്ങളും നീക്കം ചെയ്‌തവയിൽ ഉൾപ്പെടുന്നു എന്നാണ് സർക്കാർ പറയുന്നത്. വർഗീയ വിദ്വേഷ പരാമർശങ്ങളും വ്യാജ സന്ദേശങ്ങളും അശ്‌ളീല ദൃശ്യങ്ങളും വ്യക്‌തികളുടെ അന്തസിനെ മോശമാക്കുന്ന സൈബർ ബുള്ളിയിങ് പോസ്‌റ്റുകളും നീക്കിയവയിൽപ്പെടുന്നു.

Most Read| ഐപിഎലിൽ നിന്ന് വിരമിച്ച് എംഎസ് ധോണി; മെന്ററായി പ്രവർത്തിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE