ബഹ്‌റൈനിൽ ഇറാൻ ആക്രമണം; വ്യവസായ കേന്ദ്രത്തിൽ തീപിടിത്തം

ഇറാൻ-യുഎസ് യുദ്ധം പുനരാരംഭിക്കുമെന്ന ആശങ്ക നിലനിൽക്കെ ഭൂഗർഭ മിസൈൽ നഗരത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടു.

By Senior Reporter, Malabar News
Iran strike on Bahrain
Rep. Image

ടെഹ്‌റാൻ: ബഹ്‌റൈനിലെ രണ്ട് യുഎസ് റഡാർ കേന്ദ്രങ്ങളെ ആക്രമിച്ചതായി ഇറാൻ റവല്യൂഷണറി ഗാർഡ്‌സ്. ആക്രമണത്തിൽ മനാമയിലെ വ്യവസായ കേന്ദ്രത്തിൽ തീപിടിത്തമുണ്ടായി. തീ നിയന്ത്രണ വിധേയമാണ്.

സംഭവത്തിൽ ആളപായമില്ലെന്നും എന്നാൽ, കനത്ത നാശനഷ്‌ടം ഉണ്ടായെന്നുമാണ് ബഹ്‌റൈന്റെ പ്രതികരണം. നിരവധി മിസൈലുകളും ഡ്രോണുകളും പ്രതിരോധിച്ചെന്നും സാധാരണക്കാർ താമസിക്കുന്ന മേഖലകൾ ലക്ഷ്യമിട്ട് ഇറാൻ നടത്തിയത് ഹീനമായ അക്രമണമാണെന്നും ബഹ്‌റൈൻ കുറ്റപ്പെടുത്തി. സുരക്ഷാ സ്‌ഥിതിഗതികൾ സാധാരണ നിലയിലാണെന്നും ബഹ്‌റൈൻ അറിയിച്ചു.

ഇറാൻ-യുഎസ് യുദ്ധം പുനരാരംഭിക്കുമെന്ന ആശങ്ക നിലനിൽക്കെ ഭൂഗർഭ മിസൈൽ നഗരത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടു. ഇരട്ട ലോഞ്ചറുകൾ അടക്കം വൻ മിസൈൽ ശേഖരം ദൃശ്യങ്ങളിൽ കാണാം. തിരിച്ചടിക്ക് സന്നദ്ധമെന്നതിന്റെ സൂചനയെന്നോണമാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്.

ഇതിനിടെ, ഹോർമുസ് കടലിടുക്കിൽ സ്‌ഥാപിച്ച സ്‌ഫോടക വസ്‌തുക്കളിൽ തട്ടി എണ്ണ ടാങ്കറിന് തീപിടിച്ചു. രണ്ട് എണ്ണ ടാങ്കറുകൾക്ക് നേരെ വ്യോമാക്രമണവും ഉണ്ടായി. ഒമാനിലെ ഖസബ് തീരത്ത് നിന്ന് 11 നോട്ടിക്കൽ മൈൽ അകലെയായിരുന്നു ആദ്യ ആക്രമണം.

രണ്ടാമത്തെ ആക്രമണത്തിൽ എണ്ണ ടാങ്കറിന്റെ എൻജിൻ റൂമിൽ തീപടർന്നതായി റിപ്പോർട്ടുണ്ട്. സമാധാന ശ്രമങ്ങൾ സജീവമാണെന്ന് മധ്യസ്‌ഥരായ ഖത്തർ അറിയിച്ചു. കഴിഞ്ഞദിവസം ഇറാൻ പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. ചർച്ചകളെ ഗൗരവമായിത്തന്നെയാണ് യുഎസ് സമീപിക്കുന്നതെന്ന ഉറപ്പുവേണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാ‌ഗ്‌ചി പറഞ്ഞു.

ആണവ വിഷയത്തിലടക്കം പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയും ഇറാൻ പങ്കുവെച്ചു. എന്നാൽ, സമാധാന കരാറിലെത്തുന്നതിന് ഇറാൻ പറയുന്ന ഉപാധികൾ സ്വീകാര്യമല്ലെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പറഞ്ഞു. അതിനിടെ, സൗദി സഖ്യസേന നടത്തിയ ആക്രമണത്തിൽ എംനൈൽ 41 പേർ കൊല്ലപ്പെട്ടതായി ഹൂതികൾ അറിയിച്ചു.

Most Read| പാറയുടെ മധ്യത്തിൽ മൽസ്യാകൃതിയിൽ കുളം; കൊടും വരൾച്ചയിലും വറ്റാറില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE