മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സംഘടിപ്പിക്കുന്ന ജീലാനി പരിപാടികള്‍ക്ക് തുടക്കമായി. ക്യാംപയിൻ ഉൽഘാടനം മഅ്ദിന്‍ ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നിര്‍വ്വഹിച്ചു.
ശൈഖ് മുഹ്യിദ്ദീന് ജീലാനി ഇസ്ലാമിക ആദ്ധ്യാത്മിക രംഗത്തെ മാര്‍ഗദര്‍ശി ആയിരുന്നുവെന്നും അവിടുത്തെ ജീവിതം വിശ്വാസികള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ആഗോള രംഗത്ത് ശൈഖ് ജീലാനിയുടെ ഗ്രന്ഥങ്ങള്‍ക്ക് മികച്ച സ്ഥാനമാണ് ഉള്ളതെന്നും മത സൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ ഏറെ പ്രയത്നിച്ച മനീഷിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാ ദിവസവും രാത്രി 7.30 മുതല്‍ 9 വരെ ജീലാനി പ്രഭാഷണം, മൗലിദ് ജല്‍സ, മുഹ്യിദ്ദീന് മാല പാരായണം, പ്രാർഥന എന്നിവ നടക്കും. ഖവാലി, മദ്ഹ് ഗാനം, സ്റ്റാറ്റസ് മൽസരം, വീഡിയോ പ്രസന്റേഷന്, ക്വിസ് മൽസരം എന്നിവയും ക്യാംപയിനിനോട് അനുബന്ധിച്ച് സംഘടിപ്പിക്കും.
ക്യാംപയിൻ ഈ മാസം 27ന് സമാപിക്കും. സമാപന സമ്മേളനം അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് ഉൽഘാടനം ചെയ്യും. ലോക പ്രശസ്ത പണ്ഡിതര്‍ സംബന്ധിക്കും.
Most Read: ജെഎൻയുവിന്റെ പേര് വിവേകാനന്ദ സര്‍വകലാശാല എന്നാക്കണം; ബിജെപി നേതാവ്