മഅ്ദിന്‍ അക്കാദമി ജീലാനി ക്യാംപയിൻ ആരംഭിച്ചു; സമാപന സമ്മേളനം നവംബർ 27ന്

By Desk Reporter, Malabar News
Ma'din Jilani Program_Malabar News
ജീലാനി ക്യാംപയിൻ ഉൽഘാടനം ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നിർവഹിക്കുന്നു
Ajwa Travels

മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സംഘടിപ്പിക്കുന്ന ജീലാനി പരിപാടികള്‍ക്ക് തുടക്കമായി. ക്യാംപയിൻ ഉൽഘാടനം മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നിര്‍വ്വഹിച്ചു.

ശൈഖ് മുഹ്‌യിദ്ദീന്‍ ജീലാനി ഇസ്‌ലാമിക ആദ്ധ്യാത്‌മിക രംഗത്തെ മാര്‍ഗദര്‍ശി ആയിരുന്നുവെന്നും അവിടുത്തെ ജീവിതം വിശ്വാസികള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ആഗോള രംഗത്ത് ശൈഖ് ജീലാനിയുടെ ഗ്രന്ഥങ്ങള്‍ക്ക് മികച്ച സ്‌ഥാനമാണ് ഉള്ളതെന്നും മത സൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ ഏറെ പ്രയത്‌നിച്ച മനീഷിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ ദിവസവും രാത്രി 7.30 മുതല്‍ 9 വരെ ജീലാനി പ്രഭാഷണം, മൗലിദ് ജല്‍സ, മുഹ്‌യിദ്ദീന്‍ മാല പാരായണം, പ്രാർഥന എന്നിവ നടക്കും. ഖവാലി, മദ്ഹ് ഗാനം, സ്‌റ്റാറ്റസ്‌ മൽസരം, വീഡിയോ പ്രസന്റേഷന്‍, ക്വിസ് മൽസരം എന്നിവയും ക്യാംപയിനിനോട് അനുബന്ധിച്ച് സംഘടിപ്പിക്കും.

ക്യാംപയിൻ ഈ മാസം 27ന് സമാപിക്കും. സമാപന സമ്മേളനം അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉൽഘാടനം ചെയ്യും. ലോക പ്രശസ്‌ത പണ്ഡിതര്‍ സംബന്ധിക്കും.

Most Read: ജെഎൻയുവിന്റെ പേര് വിവേകാനന്ദ സര്‍വകലാശാല എന്നാക്കണം; ബിജെപി നേതാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE