തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 34,689 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 58,809 പരിശോധന ആണ്. ഇതിൽ രോഗബാധ 5375 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 6151 ഉം ഇന്ന് കോവിഡ് സ്ഥിരീകരിച്ച മരണ സംഖ്യ 26ഉമാണ്.
സമ്പര്‍ക്ക രോഗികള്‍ 4596 ഇന്നുണ്ട്. ഉറവിടം അറിയാത്ത 617 രോഗബാധിതരും, 61,092 പേർ നിലവിൽ ചികിൽസയിലുമുണ്ട്. ആരോഗ്യരംഗത്തുള്ള 48 പേർക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. സമ്പർക്ക രോഗികളുടെ ശതമാനകണക്ക് നോക്കിയാൽ അത് 85.5 ശതമാനമാണ്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി ശതമാനം 09.14 ആണ്.
40 കാരനായ തൃശൂർ നെല്ലങ്കര സ്വദേശി അജികുമാർ ആണ് ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചവരിൽ ഏറ്റവും പ്രായക്കുറവുള്ള വ്യക്തി. ആകെ 5375 രോഗബാധിതരില്‍ 114 പേർ യാത്രാ ചരിത്രം ഉള്ളവരാണ്. ഇന്നത്തെ രോഗ ബാധിതരില്‍ 617 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
സമ്പര്‍ക്കത്തിലൂടെ 4596 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കാസര്‍ഗോഡ് 76, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 186 പേര്‍ക്കും, കോഴിക്കോട് 484, മലപ്പുറം 849, വയനാട് ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 190 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 610 പേര്‍ക്കും, എറണാകുളം 333, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 271 പേര്‍ക്കും, ഇടുക്കി 103, കോട്ടയം 581, കൊല്ലം ജില്ലയില്‍ നിന്നുള്ള 343 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 192, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 241 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.
ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;
കാസർഗോഡ്: 83
കണ്ണൂർ: 222
വയനാട്: 150
കോഴിക്കോട്: 516
മലപ്പുറം: 886
പാലക്കാട്: 323
തൃശ്ശൂർ: 630
എറണാകുളം: 504
ആലപ്പുഴ: 279
കോട്ടയം: 585
ഇടുക്കി: 161
പത്തനംതിട്ട: 283
കൊല്ലം: 349
തിരുവനന്തപുരം: 404
ഇന്ന് കോവിഡില്‍ നിന്ന് മുക്തി നേടിയവര്‍ 6151, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 467, കൊല്ലം 543, പത്തനംതിട്ട 232, ആലപ്പുഴ 542, കോട്ടയം 399, ഇടുക്കി 79, എറണാകുളം 659, തൃശൂര്‍ 683, പാലക്കാട് 493, മലപ്പുറം 862, കോഴിക്കോട് 590, വയനാട് 138, കണ്ണൂര്‍ 321, കാസര്‍ഗോഡ് 143. ഇനി ചികിൽസയിലുള്ളത് 61,092. ഇതുവരെ ആകെ 5,44,864 പേര് കോവിഡില്‍ നിന്നും മുക്തി നേടി.
Most Read: ‘ഇന്ത്യയിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നു’; കനേഡിയന്‍ പ്രധാനമന്ത്രി
സംസ്ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 2270 ആയി. ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ച മരണങ്ങള് 26 ആണ്. മരണപ്പെട്ടവരുടെ പേരുവിവരങ്ങൾ; തിരുവനന്തപുരം ഊക്കോട് സ്വദേശിനി ശാലിനി റാണി (50), കൊഞ്ചിറ സ്വദേശി സുബൈദ ബീവി (75), പുല്ലമ്പാറ സ്വദേശിനി ബേബി (67), കളത്തറ സ്വദേശി പൊന്നമ്മ (70), കൊല്ലം മാങ്കോട് സ്വദേശിനി അമ്മിണി (70), കൊട്ടാരക്കര സ്വദേശിനി വരദായനി (65), തട്ടമല സ്വദേശി സൈനുദ്ദീന്‍ (75), കലയനാട് സ്വദേശി പൊടിയന് (68), ആലപ്പുഴ തോട്ടവതല സ്വദേശിനി രാധാമ്മ (65), കോട്ടയം പാക്കില്‍ സ്വദേശി ചാക്കോ (81), വൈക്കം സ്വദേശി സുകുമാരന്‍ (69), എറണാകുളം നെല്ലിക്കുഴി സ്വദേശി സി. മുഹമ്മദ് (62), പോത്തനിക്കാട് സ്വദേശിനി സൈനബ ഹനീഫ (70), തൃശൂര്‍ നെല്ലങ്കര സ്വദേശി അജികുമാര്‍ (40), ചൊവ്വൂര്‍ സ്വദേശി ജോഷി (53), കുന്നംകുളം സ്വദേശി ചിന്നസ്വാമി (70), കോടന്നൂര്‍ സ്വദേശി അന്തോണി (68), മലപ്പുറം കരുവാമ്പ്രം സ്വദേശി അലാവിക്കുട്ടി (60), വേങ്ങര സ്വദേശി ഇബ്രാഹീം (71), കോഴിക്കോട് ബേപ്പൂര്‍ സ്വദേശി അലി (85), ഇരിഞ്ഞല്‍ സ്വദേശി തങ്കച്ചന് (65), ഇടിയാങ്കര സ്വദേശി ഇ.വി. യഹിയ (68), പേരാമ്പ്ര സ്വദേശിനി പാറു അമ്മ (92), വയനാട് ചേറായി സ്വദേശി സുബ്രഹ്മണ്യൻ (68), കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിനി ബീവി (67), പൂക്കോട് സ്വദേശി ശ്രീധരൻ (69) എന്നിവരാണ് ഇത് കൂടാതെ മരണമടഞ്ഞത്.
Most Read: കര്‍ഷക സമരം; ചര്‍ച്ചക്ക് ക്ഷണം 32 സംഘടനകള്‍ക്ക് മാത്രം, കേന്ദ്രനടപടിയില്‍ പ്രതിഷേധം
48 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍ 12, എറണാകുളം 8, തിരുവനന്തപുരം, കൊല്ലം 4 വീതം, കണ്ണൂര്‍ 6, പാലക്കാട്, വയനാട് 3, പത്തനംതിട്ട, കോഴിക്കോട്, കാസര്‍ഗോഡ് 2 വീതം, കോട്ടയം, ഇടുക്കി 1 വീതം എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകരുടെ രോഗബാധ.
സംസ്ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 58,809 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെൻറ്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആൻറ്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 63,21,285 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെൻറ്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് സാമ്പിളുകൾ പരിശോധനക്ക് അയച്ചതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കിയിട്ടില്ല.
ഇന്ന് സംസ്ഥാനത്ത് ഒഴിവാക്കപ്പെട്ടത് 06 ഹോട്ട് സ്പോട്ടുകളാണ്; ഇനി 501 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 03 ഹോട്ട് സ്പോട്ടുകളാണ്. പേര് വിവരങ്ങൾ: കോട്ടയം ജില്ലയിലെ മടപ്പള്ളി (സബ് വാര്‍ഡ് 3, 7, 17 ), ഭരണങ്ങാനം (10), പത്തനംതിട്ട ജില്ലയിലെ കോട്ടനാട് (സബ് വാര്‍ഡ് 11) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
1494 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 3,10,611 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 2,95,494 പേര് വീട്/ഇൻസ്റ്റിറ്റൃൂഷണൽ ക്വാറന്റെയ്നിലും 15,117 പേര് ആശുപത്രികളിലുമാണ്.
Most Read: കര്‍ഷകരെ കേള്‍ക്കാന്‍ കേന്ദ്രം തയ്യാറാകണം; കമല്ഹാസന്




































