തിരുവനന്തപുരം: കെ.എ.എസ് (കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വിസ്) പ്രാഥമിക പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഒന്ന്, രണ്ട് സ്ട്രീമുകളിലായി നടന്നപരീക്ഷാഫലമാണ് പുറത്തുവന്നത്. ഫലം പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്. കഴിഞ്ഞ ഫെബ്രുവരി 22നാണ് കെ.എ.എസ് പ്രാഥമിക പരീക്ഷ നടന്നത്.
3.14 ലക്ഷം പേരാണ് മൂന്ന് സ്ട്രീമുകളിലായി പരീക്ഷ എഴുതിയത്. ഫലം നേരത്തെ പ്രഖ്യാപിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് ഫലപ്രഖ്യാപനം വൈകുകയായിരുന്നു.
അവസാന ഘട്ട പരീക്ഷ നവംബറിലാണ് നടക്കുക. ഗസറ്റഡ് അല്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥസ്ഥര്‍ എഴുതിയതാണ് സ്ട്രീം രണ്ട് പരീക്ഷ. ഗസറ്റഡ് ഉദ്യോഗസ്ഥര്‍ എഴുതിയ സ്ട്രീം മൂന്ന് പരീക്ഷയുടെ ഫലം പി.എസ്.സി പ്രഖ്യാപിച്ചിട്ടില്ല. കേസ് നിലനില്‍ക്കുന്നതിനാലാണ് ഫലം പ്രഖ്യാപിക്കാത്തതെന്ന് പി.എസ്.സി വ്യക്തമാക്കി.