ചാവക്കാട്: തൃശൂരില്‍ പൊലീസുമായുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തു. പുതുവല്‍സരത്തലേന്ന് രാത്രി അകലാട് മൂന്നയിനിയില്‍ വച്ചായിരുന്നു യുവാക്കളും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായത്. അകലാട് മൂന്നയിനി സ്വദേശികളായ വാലിപ്പറമ്പില്‍ നിഷാദ് (31), കാറാട്ടയില് ആഷിര്‍ (24), വാലിപ്പറമ്പില്‍ നൗഫല്‍ (31) എന്നിവരെയാണ് എസ്എച്ച്ഒ എം സുരേന്ദ്രന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. അര്‍ധരാത്രിയില്‍ യുവാക്കൾ പാട്ടുവച്ചത് പോലീസ് ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
Read also: സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം; കരാര്‍ തുക ലഭിച്ചില്ലെന്ന് പരാതി