പോലീസുമായി സംഘര്‍ഷം; മൂന്ന് യുവാക്കള്‍ അറസ്‌റ്റില്‍

By Syndicated , Malabar News
chavakkad clash with police
Ajwa Travels

ചാവക്കാട്: തൃശൂരില്‍ പൊലീസുമായുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്‌റ്റ് ചെയ്‌തു. പുതുവല്‍സരത്തലേന്ന് രാത്രി അകലാട് മൂന്നയിനിയില്‍ വച്ചായിരുന്നു യുവാക്കളും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായത്. അകലാട് മൂന്നയിനി സ്വദേശികളായ വാലിപ്പറമ്പില്‍ നിഷാദ് (31), കാറാട്ടയില്‍ ആഷിര്‍ (24), വാലിപ്പറമ്പില്‍ നൗഫല്‍ (31) എന്നിവരെയാണ് എസ്എച്ച്ഒ എം സുരേന്ദ്രന്റെ നേതൃത്വത്തില്‍ അറസ്‌റ്റ് ചെയ്‌തത്. അര്‍ധരാത്രിയില്‍ യുവാക്കൾ പാട്ടുവച്ചത് പോലീസ് ചോദ്യം ചെയ്‌തതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

Read also: സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം; കരാര്‍ തുക ലഭിച്ചില്ലെന്ന് പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE