റിയാദ് : കഴിഞ്ഞ 24 മണിക്കൂറില്‍ സൗദി അറേബ്യയില്‍ 117 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒപ്പം തന്നെ കോവിഡ് ബാധിച്ചു ചികില്‍സയില്‍ കഴിഞ്ഞിരുന്ന 5 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകള്‍ കൂടി പരിഗണിക്കുമ്പോള്‍ രാജ്യത്ത് കോവിഡ് ബാധിച്ച ആകെ ആളുകളുടെ എണ്ണം 3,63,809 ആയി ഉയര്‍ന്നു. കൂടാതെ കോവിഡ് ബാധിച്ചു സൗദിയില്‍ മരണപ്പെട്ട ആകെ ആളുകളുടെ എണ്ണം 6,291 ആയി.
കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിൽസയില്‍ കഴിഞ്ഞിരുന്ന 166 ആളുകള്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരില്‍ 3,55,548 ആളുകളും ഇതുവരെ രോഗമുക്തരായിട്ടുണ്ട്. നിലവില്‍ രാജ്യത്ത് രോഗബാധിതരായി ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 1,970 ആണ്. ഇവരില്‍ 309 ആളുകള്‍ ഗുരുതരാവസ്ഥയില്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുകയാണ്.
രാജ്യത്തെ നിലവിലെ രോഗമുക്തി നിരക്ക് 97.7 ശതമാനമാണ്. കൂടാതെ മരണനിരക്ക് 1.7 ശതമാനം ആയി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് റിയാദിലാണ്. 47 പേര്‍ക്കാണ് റിയാദില്‍ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.
Read also : യുഎഇയില്‍ പ്രതിദിന കോവിഡ് കണക്കുകള്‍ ഉയര്‍ന്ന് തന്നെ; 2,876 പുതിയ രോഗബാധിതര്‍