മലപ്പുറം: സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി വിഭാവനം ചെയ്ത ആദര്‍ശ പാഠശാലകള്‍ക്ക് മലപ്പുറം ഈസ്ററ് ജില്ലയില്‍ അറുപത്തിയഞ്ച് സെന്ററുകള്‍ തുടങ്ങാന്‍ തീരുമാനമായി. പാഠശാലകള്‍ക്ക് നേതൃത്വം നല്കുന്ന റാഇദുമാര്ക്ക് പരിശീലനവും പാഠഭാഗ കുറിപ്പുകളും വിതരണം ചെയ്തു. .
ഇന്ന് മുതല്‍ സെന്ററുകളില്‍ പഠനമാരംഭിക്കും. തെരഞ്ഞെടുക്കപ്പെടുന്ന പഠിതാക്കള്‍ക്ക് നിശ്ചിത ദിവസങ്ങളില്‍ സിലബസ് പ്രകാരം നടത്തുന്ന ക്ളാസുകള്‍ക്ക് ശേഷം പരീക്ഷയും തുടർന്ന് സര്‍ട്ടിഫിക്കറ്റും നല്‍കുമെന്ന് ജില്ലാ ചെയര്മാന് എംപി മുഹമ്മദ് മുസ്ലിയാര് കടുങ്ങല്ലൂരും ജനറല്‍ കണ്‍വീനര്‍ സിഎം കുട്ടി സഖാഫി വെള്ളേരിയും അറിയിച്ചു.
ആദര്‍ശ പാഠശാലകളുടെ ജില്ലാ തല ഉൽഘാടനം എസ്വൈഎസ് പ്രസിഡണ്ട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടിപി സലീം എടക്കര അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സയ്യിദ് കെകെഎസ് തങ്ങള്‍ വെട്ടിച്ചിറ, ശാഹുല്‍ ഹമീദ് മാസ്റ്റർ മേല്‍മുറി, അബ്ദുല്‍ മജീദ് ദാരിമി വളരാട്, ഒകെഎം കുട്ടി ഉമരി, അബ്ദുല്‍ അസീസ് ദാരിമി മുതിരിപ്പറമ്പ്, അബൂബക്കര്‍ ദാരിമി പുല്ലാര, ഉമര്‍ ദാരിമി പുളിയക്കോട് സംബന്ധിച്ചു.
Most Read: സ്വകാര്യതയുടെ ലംഘനം; വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ നോട്ടീസ് പരസ്യപ്പെടുത്തേണ്ട; നിര്‍ണായക വിധി