എസ്‌വൈഎസ്‌ ആദര്‍ശ പാഠശാലകള്‍ക്ക് തുടക്കം; മലപ്പുറം ഈസ്ററ് ജില്ലയില്‍ മാത്രം 65 സെന്ററുകള്‍

By Desk Reporter, Malabar News
SYS ADARSHA PADASHAALA
ആദര്‍ശ പാഠശാലകളുടെ ജില്ലാതല ഉൽഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു
Ajwa Travels

മലപ്പുറം: സുന്നി യുവജന സംഘം സംസ്‌ഥാന കമ്മിറ്റി വിഭാവനം ചെയ്‌ത ആദര്‍ശ പാഠശാലകള്‍ക്ക് മലപ്പുറം ഈസ്ററ് ജില്ലയില്‍ അറുപത്തിയഞ്ച് സെന്ററുകള്‍ തുടങ്ങാന്‍ തീരുമാനമായി. പാഠശാലകള്‍ക്ക് നേതൃത്വം നല്‍കുന്ന റാഇദുമാര്‍ക്ക് പരിശീലനവും പാഠഭാഗ കുറിപ്പുകളും വിതരണം ചെയ്‌തു. .

ഇന്ന് മുതല്‍ സെന്ററുകളില്‍ പഠനമാരംഭിക്കും. തെരഞ്ഞെടുക്കപ്പെടുന്ന പഠിതാക്കള്‍ക്ക് നിശ്‌ചിത ദിവസങ്ങളില്‍ സിലബസ് പ്രകാരം നടത്തുന്ന ക്ളാസുകള്‍ക്ക് ശേഷം പരീക്ഷയും തുടർന്ന് സര്‍ട്ടിഫിക്കറ്റും നല്‍കുമെന്ന് ജില്ലാ ചെയര്‍മാന്‍ എംപി മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂരും ജനറല്‍ കണ്‍വീനര്‍ സിഎം കുട്ടി സഖാഫി വെള്ളേരിയും അറിയിച്ചു.

ആദര്‍ശ പാഠശാലകളുടെ ജില്ലാ തല ഉൽഘാടനം എസ്‌വൈഎസ്‌ പ്രസിഡണ്ട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടിപി സലീം എടക്കര അധ്യക്ഷനായി. സംസ്‌ഥാന സെക്രട്ടറി അബ്‌ദുസ്സമദ് പൂക്കോട്ടൂര്‍, സയ്യിദ് കെകെഎസ്‌ തങ്ങള്‍ വെട്ടിച്ചിറ, ശാഹുല്‍ ഹമീദ് മാസ്‌റ്റർ മേല്‍മുറി, അബ്‌ദുല്‍ മജീദ് ദാരിമി വളരാട്, ഒകെഎം കുട്ടി ഉമരി, അബ്‌ദുല്‍ അസീസ് ദാരിമി മുതിരിപ്പറമ്പ്, അബൂബക്കര്‍ ദാരിമി പുല്ലാര, ഉമര്‍ ദാരിമി പുളിയക്കോട് സംബന്ധിച്ചു.

Most Read: സ്വകാര്യതയുടെ ലംഘനം; വിവാഹം രജിസ്‌റ്റര്‍ ചെയ്യാന്‍ നോട്ടീസ് പരസ്യപ്പെടുത്തേണ്ട; നിര്‍ണായക വിധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE