മലപ്പുറം: എസ്വൈഎസ് ഈസ്ററ് ജില്ലാകമ്മറ്റിക്ക് കീഴില്‍ സ്ഥാപിച്ച ആദര്‍ശ പാഠശാല റാഇദുമാരുടെ രണ്ടാം സംഗമവും പാഠകുറിപ്പ് വിതരണവും നാളെ (ചൊവ്വ) രാവിലെ 11 മണിക്ക് മലപ്പുറം സുന്നി മഹല്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എംടി അബ്ദുള്ള മുസലിയാര്‍ ഉൽഘാടനം ചെയ്യും. പാഠകുറിപ്പ് അവലോകനവും സംശയ നിവാരണവും നടക്കും. അന്മ്പത്തിയാറ് പഠനകേന്ദ്രങ്ങളിലായി അയ്യായിരത്തിലധികം പഠിതാക്കള്‍ പാഠശാലക്ക് കീഴിലുണ്ട്.
Most Read: പുതുച്ചേരിയിൽ ‘വിശ്വാസം’ നേടാനാവാതെ കോൺഗ്രസ്; മന്ത്രിസഭ വീണു