‘കെജിഎഫ്’ സംവിധായകന് പ്രശാന്ത് നീല്‍ തെന്നിന്ത്യയുടെ ആവേശമായ പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രം ‘സലാറി’ന്റെ റിലീസ് തീയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ. 2022 ഏപ്രില്‍ 14ന് ചിത്രം പുറത്തിറങ്ങും.
പ്രഭാസും പ്രശാന്ത് നീലും ഉള്‍പ്പടെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ എല്ലാവരും തന്നെ റിലീസ് വിശേഷങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി പങ്കുവെച്ചിട്ടുണ്ട്. ‘റിബലിങ് വേള്‍ഡ് വൈഡ്’ എന്ന ടാഗ് ലൈനോടെയാണ് റിലീസിങ് തീയതി പുറത്തു വിട്ടിരിക്കുന്നത്.
ശ്രുതി ഹാസന് നായികയായി എത്തുന്ന സലാറിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഒരേ സമയം അഞ്ച് ഭാഷകളിലായി റിലീസ് ചെയ്ത കെജിഎഫ് ചാപ്റ്റര്‍ 1ന്റെ വിജയത്തിന് ശേഷം ഹോംബാലെ ഫിലിംസ് നിർമിക്കുന്ന മൂന്നാമത്തെ ബഹുഭാഷാ ഇന്ത്യന്‍ ചിത്രം കൂടിയാണ് സലാര്‍.
അതേസമയം പ്രഭാസിനെ നായകനാക്കി രാധാ കൃഷ്ണ സംവിധാനം ചെയ്യുന്ന ‘രാധേശ്യാ’മും റിലീസിന് ഒരുങ്ങുകയാണ്. മലയാളത്തിന്റെ പ്രിയതാരം ജയറാമും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. പൂജ ഹെഗ്ഡെ നായികയായി എത്തുന്ന ഈ ബഹുഭാഷാ ചിത്രം വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംസിയും പ്രമോദും ചേര്‍ന്നാണ് നിർമിക്കുന്നത്.
Read Also: കർഷകർ ദേശവിരുദ്ധരല്ല, ചെങ്കോട്ട അക്രമം ആസൂത്രണം ചെയ്തത് ബിജെപി; കെജ്രിവാൾ