തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ ആർ ബിന്ദുവിനെ പരിഗണിക്കുന്നതായി റിപ്പോർട്. തൃശൂർ കോർപറേഷൻ മേയർ കൂടിയായിരുന്നു ബിന്ദു.
അതേസമയം, ഇരിങ്ങാലക്കുടയിൽ ആദ്യം പരിഗണിച്ചിരുന്ന യുപി ജോസഫിന് സീറ്റില്ല. ഗുരുവായൂരിൽ കെവി അബ്‌ദുൾ ഖാദറിനെ മാറ്റാനും ധാരണയായിട്ടുണ്ട്. ബേബി ജോൺ, ചാവക്കാട് ഏരിയാ സെക്രട്ടറി അക്‌ബർ എന്നിവരാണ് അന്തിമ പട്ടികയിലുള്ളതെന്നും സൂചനയുണ്ട്.
നേരത്തെ മന്ത്രി എകെ ബാലന്റെ ഭാര്യയും റിട്ട.ആരോഗ്യവകുപ്പ് ഡയറക്‌ടറുമായ ഡോ.പികെ ജമീലയെ മന്ത്രി പ്രതിനിധീകരിക്കുന്ന തരൂർ മണ്ഡലത്തിലേക്ക് സ്‌ഥാനാർഥിയായി പരിഗണിച്ചത് നിരവധി എതിർപ്പുകൾക്ക് കാരണമായിരുന്നു. എന്നാൽ, ഇത് സംബന്ധിച്ച വാർത്തകളെല്ലാം അസംബന്ധമാണെന്നും ജമീല മൽസരിക്കില്ലെന്നും എകെ ബാലൻ വ്യക്‌തമാക്കി.
Also Read: സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചർച്ചയിൽ സംതൃപ്‌തർ; ജോസ് കെ മാണി




































