കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ളാന്റിൽ വൻ തീപിടുത്തം. ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഫയർ ഫോഴ്സിന്റെ പതിനൊന്ന് യൂണിറ്റ് സംഭവ സ്ഥലതെറ്റി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. കാറ്റും ചൂടും പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കുന്നുണ്ട്.
പലതരം മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നതിനാൽ ഇവിടെ ചെറിയ സ്ഫോടനങ്ങളും ഉണ്ടാകുന്നുണ്ട്. കാറ്റ് കൂടിയ ഭാഗമായതിനാൽ തീ വളരെ പെട്ടെന്ന് തന്നെ ആളിപ്പടരുകയാണ്. ഇത് ആശങ്കക്ക് ഇടയാക്കുന്നുണ്ട്.
Also Read: പെരുമാറ്റച്ചട്ട ലംഘനം; കെകെ രാഗേഷ് എംപിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്