ബെംഗളൂരു: ഇഐഎ 2020 ഡ്രാഫ്റ്റ് കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് അഭയ് എസ് ഓകയുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചാണ് ഓഗസ്റ്റ് 5 ന് പാസാക്കിയ ഉത്തരവ് സ്റ്റേ ചെയ്തത്. കന്നഡ ഭാഷയില്‍ ഡ്രാഫ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. ഔദ്യോഗിക ഭാഷകളില്‍ മാത്രം ഡ്രാഫ്റ്റ് പ്രസിദ്ധീകരിക്കാമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെ കോടതി എതിര്‍ത്തു. പരിസ്ഥിതി നിയമത്തിലെ സംരക്ഷണ നടപടികള്‍ എടുക്കാനുള്ള മൂന്നാം വകുപ്പ് ദുരുപയോഗം ചെയ്താണ് ഡ്രാഫ്റ്റ് ഇറക്കിയതെന്ന വാദം ശരിയാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു.
പ്രതികരണം രേഖപ്പെടുത്തുക
അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.
YOU MAY LIKE
- Advertisement -



































