കണ്ണൂർ: ചെറുപുഴ പോലീസ് സ്‌റ്റേഷൻ പരിധിയിൽ വരുന്ന മലയോര ടൗണുകളിൽ മാവോയിസ്‌റ്റുകളുടെ ചിത്രം അടങ്ങിയ പോസ്‌റ്ററുകൾ പതിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു സുരക്ഷാ ക്രമീകരണം ശക്‌തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
കേരളത്തിൽ മാവോയിസ്‌റ്റ് സാന്നിധ്യം കണ്ടെത്തിയ ചെറുപുഴ പോലീസ് സ്‌റ്റേഷൻ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ എല്ലാം പോസ്‌റ്റർ പതിച്ചിട്ടുണ്ട്. കാനംവയലിനോടു ചേർന്നു കിടക്കുന്ന മാങ്കുണ്ടി എസ്‌റ്റേറ്റിലാണു മാവോയിസ്‌റ്റുകൾ ആദ്യമായി എത്തിയത്.
Also Read: കാസർഗോഡ് കൺട്രോൾ റൂം വനിതകളുടെ നിയന്ത്രണത്തിൽ



































