ശക്‌തമായ മഴയും കാറ്റും; മലയോര മേഖലയിൽ കെഎസ്ഇബിക്ക് വൻ സാമ്പത്തിക നഷ്‌ടം

By Team Member, Malabar News
kseb
Representational image
Ajwa Travels

കണ്ണൂർ : ജില്ലയിലെ മലയോര മേഖലകളിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്‌തമായ കാറ്റിലും മഴയിലും കെഎസ്ഇബിക്ക് വൻ നഷ്‌ടം. ഏകദേശം 10 ലക്ഷം രൂപയുടെ നഷ്‌ടമാണ് ചെറുപുഴ സെക്ഷൻ ഓഫീസിന് കീഴിൽ മാത്രം കണക്കാക്കുന്നത്. ചുണ്ട, വിളക്കുവട്ടം, ചൂരപ്പടവ്, പ്രാപ്പൊയിൽ, പെരുന്തടം തുടങ്ങിയ പ്രദേശങ്ങളിലാണ് ചെറുപുഴ പഞ്ചായത്തിന് കീഴിൽ കെഎസ്ഇബിക്കു നാശമുണ്ടായത്.

കൂടാതെ വിവിധ പ്രദേശങ്ങളിലെ 10ൽ അധികം വൈദ്യുത തൂണുകൾ കടപുഴകി വീഴുകയും, മരങ്ങൾ വീണ് ഭാഗികമായി നശിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇത് കൂടാതെ 115ലേറെ സ്‌ഥലങ്ങളിൽ ലൈൻ പൊട്ടിവീഴുകയും ചെയ്‌തു. കഴിഞ്ഞ ശനിയാഴ്‌ച വൈകുന്നേരത്തോടെയാണ് ഇവിടങ്ങളിൽ ശക്‌തമായ കാറ്റും മഴയും അനുഭവപ്പെട്ട് തുടങ്ങിയത്. തുടർന്ന് മഴ ശമിച്ചപ്പോൾ മുതൽ കെഎസ്ഇബി ജീവനക്കാർ ഈ പ്രദേശങ്ങളിലെ വൈദ്യുതി ബന്ധം പുനഃസ്‌ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു.

മിക്ക പ്രദേശങ്ങളിലും വലിയ പരിശ്രമങ്ങൾക്ക് ഒടുവിലാണ് വൈദ്യുതി തിരികെയെത്തിയത്. മലയോര മേഖല ആയതിനാൽ തന്നെ മിക്കയിടങ്ങളിലും വൈദ്യുതി ലൈനുകൾ കടന്നുപോകുന്നത് തെങ്ങ്, കമുക്, റബർ എന്നിവയുടെ തോട്ടങ്ങളിലൂടെയാണ്. അതിനാൽ തന്നെ ചെറിയ കാറ്റും മഴയും ഉണ്ടാകുന്ന സാഹചര്യങ്ങളിൽ പോലും ഇവിടെ വൈദ്യുതി ബന്ധം തടസപ്പെടുന്നത് സർവസാധാരണമാണ്.

Read also : മെമു സർവീസ് അവഗണന; ജനകീയ സമരം ആരംഭിച്ചു; മണൽ ശിൽപമൊരുക്കി പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE