ദുബായ്: രാജ്യത്തെ ഉപഭരണാധികാരിയും ധനകാര്യ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു. 75 വയസായിരുന്നു. യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സഹോദരനാണ്.
1971ൽ യുഎഇ സ്ഥാപിതമായത് മുതൽ ധനകാര്യ മന്ത്രി സ്ഥാനം വഹിച്ചുവന്ന വ്യക്തിയാണ് ഷെയ്ഖ് ഹംദാൻ. രാജ്യത്തെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ് അദ്ദേഹം. ദുബായ് പ്രകൃതി വാതക കമ്പനി, വേൾഡ് ട്രേഡ് സെന്റർ, ദുബായ് മുനിസിപ്പാലിറ്റി തുടങ്ങിയ സ്ഥാപനങ്ങളുടെ നേതൃത്വം വളരെ കാലങ്ങളായി വഹിച്ചിരുന്നതും ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂമാണ്.
Also Read: മഷിയുണങ്ങുന്നത് വരെ ബൂത്തിൽ തുടരണം; കള്ളവോട്ട് തടയാൻ കർശന നടപടികളുമായി ഇലക്ഷൻ കമ്മീഷൻ




































