പാപ്പിനിശ്ശേരി: ദേശീയപാതയിൽ പാപ്പിനിശ്ശേരി ബലിയപട്ടം ടൈൽസിന് സമീപം 4 വാഹനങ്ങൾ കൂട്ടിയിടിച്ച് 7 പേർക്ക് പരിക്ക്. തളിപ്പറമ്പ് ഭാഗത്തേക്ക് വരുകയായിരുന്ന കാറും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന കാറും ഓട്ടോറിക്ഷയും സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ കാർ യാത്രക്കാരനായ ആലക്കോട് സ്വദേശി ജിനീഷിനെ (21) കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു കാറിലെ യാത്രക്കാരായ നരിക്കോട്, മുതുകട സ്വദേശികളായ അഖിൽ (19), റനീഷ് (19), നവനീത് (20) എന്നിവർ പാപ്പിനിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി.
അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവർക്കും സ്കൂട്ടർ യാത്രക്കാരനും നിസാര പരിക്കേറ്റു. ബുധനാഴ്ച രാവിലെ 9.30നാണ് തളിപ്പറമ്പ് ഭാഗത്തേക്ക് വരുകയായിരുന്ന കാർ മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ 4 വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു.
Read also: സ്വര്‍ണവിലയില്‍ വര്‍ധന; പവന് 33,600 രൂപ