കണ്ണൂരിൽ 4 വാഹനങ്ങൾ കൂട്ടിയിടിച്ച് 7 പേർക്ക് പരിക്ക്

By Trainee Reporter, Malabar News
Accident in Kannur
Representational Image
Ajwa Travels

പാപ്പിനിശ്ശേരി: ദേശീയപാതയിൽ പാപ്പിനിശ്ശേരി ബലിയപട്ടം ടൈൽസിന് സമീപം 4 വാഹനങ്ങൾ കൂട്ടിയിടിച്ച് 7 പേർക്ക് പരിക്ക്. തളിപ്പറമ്പ് ഭാഗത്തേക്ക് വരുകയായിരുന്ന കാറും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന കാറും ഓട്ടോറിക്ഷയും സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ കാർ യാത്രക്കാരനായ ആലക്കോട് സ്വദേശി ജിനീഷിനെ (21) കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു കാറിലെ യാത്രക്കാരായ നരിക്കോട്, മുതുകട സ്വദേശികളായ അഖിൽ (19), റനീഷ് (19), നവനീത് (20) എന്നിവർ പാപ്പിനിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി.

അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവർക്കും സ്‌കൂട്ടർ യാത്രക്കാരനും നിസാര പരിക്കേറ്റു. ബുധനാഴ്‌ച രാവിലെ 9.30നാണ് തളിപ്പറമ്പ് ഭാഗത്തേക്ക് വരുകയായിരുന്ന കാർ മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ 4 വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു.

Read also: സ്വര്‍ണവിലയില്‍ വര്‍ധന; പവന് 33,600 രൂപ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE