കാസര്‍ഗോഡ്: സംസ്ഥാനത്തെ മിക്ക മണ്ഡലങ്ങളിലും പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലാണെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. കാസര്‍ഗോഡ് പ്രസ് ക്ളബിന്റെ പഞ്ചസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും യുഡിഎഫിന് വൻ വിജയം തന്നെ ലഭിക്കും. തെക്കന്‍ ജില്ലകളിലും സ്ഥിതി വ്യത്യസ്തമല്ല.
യുഡിഎഫ് മുന്നോട്ടു കുതിക്കുന്നതിന്റെ അങ്കലാപ്പിലാണ് എല്‍ഡിഎഫ്. യുഡിഎഫ് സ്ഥാനാര്‍ഥി ഗുരുവായൂരില്‍ വിജയിക്കുമെന്നു മുഖ്യമന്ത്രി തന്നെ പറയാതെ പറഞ്ഞു. എല്‍ഡിഎഫിന്റെ കോലീബി ആരോപണം തുരുമ്പിച്ചതാണ്. ബിജെപി മൽസരിക്കുന്നതിന്റെയും മൽസരിക്കാതെ ഇരിക്കുന്നതിന്റെയും ഗുണം തേടി നടക്കുന്നവരാണ് ഇടതുപക്ഷമെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
Read also: പ്രചാരണത്തിനിടെ വീണ് അൽഫോൺസ് കണ്ണന്താനത്തിന് പരിക്ക്