പേരാവൂർ: ചാരായവും വാഷും വാറ്റുപകരണങ്ങളും വീട്ടുവളപ്പിൽ സൂക്ഷിച്ച കേസിലെ പ്രതി പിടിയിൽ. മടപ്പുരച്ചാലിലെ വാഴേപ്പടവിൽ വീട്ടിൽ മത്തായിയെ (64) യാണ് പോലീസ് പിടികൂടിയത്.
2020 ഏപ്രിൽ 19ന് 200 ലിറ്റർ വാഷും 10 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും വീട്ടുവളപ്പിൽ സൂക്ഷിച്ച സംഭവത്തിൽ പ്രിവന്റീവ് ഓഫീസർ എംപി രാജീവനും സംഘവും ഇയാൾക്ക് എതിരെ കേസെടുത്തിരുന്നു. എന്നാൽ മുങ്ങിനടന്ന ഇയാൾ അന്വേഷണത്തിനിടെ പേരാവൂർ എക്സൈസ് ഓഫീസിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. പ്രതിയെ കൂത്തുപറമ്പ് കോടതി റിമാൻഡ് ചെയ്തു.
Read also: ഇരുവഴിഞ്ഞിപ്പുഴ തീരത്ത് വിനോദസഞ്ചാര പദ്ധതി യാഥാർഥ്യമാകുന്നു