വാഷിങ്ടൺ: യുഎസ് പാർലമെന്റ് മന്ദിരമായ ക്യാപിറ്റോളിന് മുന്നിൽ കാർ ഇടിച്ചു കയറ്റി ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമിയെ വെടിവെച്ചു കൊന്നു. ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ ആക്രമണത്തിൽ നടുക്കം രേഖപ്പെടുത്തി.
കാർ ആക്രമണത്തിൽ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന്റെ ദുഖത്തിനൊപ്പം രാജ്യം ഒന്നാകെ ചേരുന്നു എന്നാണ് ബൈഡന്റെ വാക്കുകൾ. ഇന്നലെയാണ് ക്യാപിറ്റോൾ മന്ദിരത്തിലേക്ക് കാർ ഇടിച്ചു കയറ്റിയും കത്തി വീശിയും അക്രമി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
വില്യം ഇവാൻ എന്ന പോലീസുകാരനാണ് കൊല്ലപ്പെട്ടത്, മറ്റൊരു പോലീസുകാരന് ഗുരുതരമായി പരിക്കേറ്റിട്ടും ഉണ്ട്. അക്രമിയെ പോലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ലെങ്കിലും ഭീകരാക്രമണം അല്ലെന്നാണ് പ്രാഥമിക സൂചന.
ജനുവരിയിൽ മുൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിന് എതിരായ പ്രതിഷേധത്തിന് ഒടുവിൽ നടന്ന ക്യാപിറ്റോൾ കലാപത്തിൽ ഒരു പോലീസുകാരനടക്കം 5 പേർ കൊല്ലപ്പെട്ടിരുന്നു.
National News: ആവശ്യമെങ്കിൽ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും; മഹാരാഷ്ട്ര മുഖ്യമന്ത്രി