സൗദിയിൽ 695 പേർക്കുകൂടി കോവിഡ്; 7 മരണം

By Staff Reporter, Malabar News
saudi_covid
Representational Image
Ajwa Travels

റിയാദ്: സൗദി അറേബ്യയിൽ പുതുതായി 695 പേർക്ക് കൂടി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചു. 489 പേർ രോഗമുക്‌തി നേടിയപ്പോൾ ഏഴ് കോവിഡ് മരണവും രാജ്യത്ത് റിപ്പോർട് ചെയ്‌തു.

3,93,377 പേർക്കാണ് രാജ്യത്ത് ഇതുവരെയായി വൈറസ് ബാധ സ്‌ഥിരീകരിച്ചത്‌. ഇതുവരെ 3,80,305 പേർക്ക് രോഗം ഭേദമാവുകയും 6,704 പേർ മരണപ്പെടുകയും ചെയ്‌തിട്ടുണ്ട്‌. രാജ്യത്തെ കോവിഡ് മുക്‌തി നിരക്ക് 96.8 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്.

നിലവിൽ രാജ്യത്ത് 6368 പേരാണ് വിവിധ ആശുപത്രികളിലും മറ്റുമായി ചികിൽസയിൽ കഴിയുന്നത്. ഇവരിൽ 836 പേരുടെ നില ഗുരുതരമാണ്. റിയാദ് പ്രവിശ്യയിലാണ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത്.

രാജ്യത്ത് 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട് ചെയ്‌ത പുതിയ കോവിഡ് കേസുകൾ: റിയാദ്- 289, മക്ക- 151, കിഴക്കൻ പ്രവിശ്യ- 108, മദീന- 29, അസീർ- 21, ഹായിൽ- 20, അൽഖസീം- 20, തബൂക്ക്- 19, ജിസാൻ- 17, അൽജൗഫ്- 8, വടക്കൻ അതിർത്തി മേഖല- 6, നജ്റാൻ- 4, അൽബാഹ- 3.

Read Also: കോവിഡിന്റെ രണ്ടാം തരംഗം; പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE